ഒഡിഷക്ക് ജയം; ഒഡിഷ എഫ്.സി 1 - നോർത്ത് ഈസ്റ്റ് 0
text_fieldsഗോൾ നേടിയ ജൊനാഥാസ് ക്രിസ്റ്റ്യെൻറ ആഹ്ലാദം
വാസ്കോ: ഐ.എസ്.എല്ലിൽ ഒഡിഷ എഫ്.സി വീണ്ടും വിജയവഴിയിൽ. ആദ്യ രണ്ടു മത്സരങ്ങളിലെ വിജയത്തിനുശേഷം കഴിഞ്ഞ റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റ ഒഡിഷ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോൽപിച്ചാണ് വിജയവഴിയിൽ തിരിച്ചെത്തിയത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. 81ാം മിനിറ്റിൽ പകരക്കാരൻ ജൊനാഥാസ് ക്രിസ്റ്റ്യനാണ് നിർണായക ഗോൾ നേടിയത്. ആദ്യ ഇലവനിൽ ഗോൾകീപ്പർ മിർഷാദ് മിച്ചു, ഡിഫൻഡർ മശ്ഹൂർ ശരീഫ്, സ്ട്രൈക്കർ വി.പി. സുഹൈർ എന്നീ മലയാളി താരങ്ങൾ ഇടംപിടിച്ചപ്പോൾ പകരക്കാരനായി ഇറങ്ങിയ മറ്റൊരു മലയാളി താരം ഗനി അഹ്മദ് നിഗം ഐ.എസ്.എൽ സീസണിൽ ആദ്യമായി കളത്തിലെത്തി.