Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2023 5:40 PM GMT Updated On
date_range 15 Jan 2023 5:40 PM GMTഐ.എസ്.എൽ: നോർത്ത് ഈസ്റ്റ്-ഗോവ മത്സരം സമനിലയിൽ
text_fieldsഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ നോർത്ത് ഈസ്റ്റ് എഫ്.സി-എഫ്.സി ഗോവ മത്സരം 2-2 സമനിലയിൽ അവസാനിച്ചു. ആതിഥേയരായ നോർത്ത് ഈസ്റ്റിനുവേണ്ടി വിൽമർ ജോർദാൻ ഇരട്ട ഗോൾ നേടി. 31ാം മിനിറ്റിൽ എഡു ബഡിയ ഗോവയെ മുന്നിലെത്തിച്ചു.
ആദ്യ പകുതി തീരാൻ നേരം (45+3) സ്കോർ ചെയ്ത് സമനില പിടിച്ചു ജോർദാൻ. 65ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗുവാറോസേന ഗോവക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു. എന്നാൽ, 71ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ജോർദാനിലൂടെത്തന്നെ തിരിച്ചടിച്ചു.
Next Story