ഐ.എസ്.എൽ: ബംഗളൂരുവിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്
text_fieldsബംഗളൂരുവിനെതിരെ ഗോൾ നേടിയ നോർത്ത് ഈസ്റ്റ് താരങ്ങളുടെ ആഹ്ലാദം
മഡ്ഗാവ്: ജയിച്ചാൽ ഐ.എസ്.എല്ലിൽ ആദ്യ നാലിലേക്ക് കയറാമായിരുന്ന ബംഗളൂരു എഫ്.സി നോർത്ത് ഈസ്റ്റ് യുനൈറ്റഡിനുമുന്നിൽ കൊമ്പുകുത്തി അവസരം കളഞ്ഞുകുളിച്ചു. ലീഡെടുത്തശേഷം രണ്ടു ഗോൾ വഴങ്ങിയായിരുന്നു ബംഗളൂരുവിന്റെ തോൽവി. സീസണിൽ മൂന്നാം ജയം കരസ്ഥമാക്കിയ നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തുനിന്ന് കയറി.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം ക്ലെയ്റ്റൺ സിൽവയിലൂടെ 66-ാം മിനിറ്റിൽ ബംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 74, 80 മിനിറ്റുകളിൽ സ്കോർ ചെയ്ത് നോർത്ത് ഈസ്റ്റ് ജയം പിടിച്ചെടുത്തു.
ആദ്യം ഡെഷോൺ ബ്രൗണും പിന്നാലെ ലാൽഡൻമാവിയ റാൾതെയും സ്കോർ ചെയ്തതോടെ ഹൈലാൻഡേഴ്സ് വിജയത്തിലേക്ക് മാർച്ച് ചെയ്തു. 17 കളികളിൽ 23 പോയന്റോടെ ആറാം സ്ഥാനത്താണ് ബംഗളൂരു. ഈസ്റ്റ് ബംഗാൾ 18 മത്സരങ്ങളിൽ 13 പോയന്റോടെ പത്താമതും.

