ഐ.എസ്.എല്ലിൽ മുംബൈയുടെ വിജയഭേരി വീണ്ടും
text_fieldsമുംബൈ സിറ്റിയുടെ വിജയഗോൾ നേടിയ മൂർതദ ഫാൾ (വലത്ത്) സഹതാരങ്ങൾക്കൊപ്പം
വാസ്കോ: ഐ.എസ്.എല്ലിൽ മുംബൈയുടെ അപരാജിത യാത്ര തുടരുന്നു. കഴിഞ്ഞ കളിയിൽ ഹൈദരാബാദിനോട് സമനില വഴങ്ങിയവർ, വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് (1-0) വിജയവഴിയിൽ തിരിച്ചെത്തി. സീസണിൽ ഒമ്പതാം ജയം നേടിയവർ പോയൻറ് ലീഡുയർത്തി ഒന്നാംസ്ഥാനത്ത് തുടരുന്നു.
മുംബൈയുടെ വൻ താരനിരക്കെതിരെ കരുത്തുറ്റ പ്രതിരോധംകൊണ്ട് മറുപടി നൽകിയ ഈസ്റ്റ് ബംഗാളിന് ഒരു തവണ മാത്രമേ പിഴച്ചുള്ളൂ. അതാവട്ടെ, വിധി നിർണായകവുമായി. കളിയുടെ 27ാം മിനിറ്റിൽ ഹ്യൂഗോ ബൗമസിെൻറ അളന്നുമുറിച്ച ക്രോസിനെ മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച മുർതദ ഫാളാണ് വിജയം സമ്മാനിച്ചത്. മുംബൈ ക്യാപ്റ്റൻ അമരിന്ദർ സിങ് മികച്ച പ്രകടനം കാഴ്ചവെച്ചു.

