ഐ.എസ്.എൽ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ
text_fieldsകൊൽക്കത്ത: ഐ.എസ്.എല്ലിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ (0-1). 28ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ മിർജലോൽ കാസിമോവാണ് മുഹമ്മദൻസിനെ മുന്നിലെത്തിച്ചത്.
അവസാന രണ്ടു മത്സരങ്ങളിലും സമനിലയിൽ കുരുങ്ങിയ ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയം ലക്ഷ്യമിട്ട് പൊരുതിക്കളിച്ചെങ്കിലും ഗോളിലേക്കെത്താനായില്ല. സൂപ്പർ താരം അഡ്രിയൻ ലൂണ അണിനിരന്നപ്പോൾ കരുത്ത് വർധിച്ച ബ്ലാസ്റ്റേഴ്സ് നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും മുഹമ്മദൻ പ്രതിരോധത്തിൽ തട്ടിനിന്നു.
മുഹമ്മദൻ താരം ഫ്രാൻകയെ ബ്ലാസ്റ്റേഴ്സ് ഗോളി സോം കുമാർ വീഴ്ത്തിയതാണ് പെനാൽറ്റിക്കിടയാക്കിയത്. കിക്കെടുത്ത മിർജലോൽ കാസിമോവ് പന്ത് കൃത്യമായി വലയിലെത്തിച്ച് ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

