Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ: കേരളം...

​െഎ.എസ്​.എൽ: കേരളം തന്നെ ഫസ്​റ്റ്​ ചോയ്​സ്​

text_fields
bookmark_border
payyanad stadium manjeri
cancel
camera_alt

മഞ്ചേരി പയ്യനാട്​ സ്​റ്റേഡിയം

കൊച്ചി: ഐ.എസ്​.എൽ ഏഴാം സീസൺ നടത്തിപ്പിന്​ ഫസ്​റ്റ്​ ചോയ്​സ്​ കേരളം തന്നെ. കൊച്ചി, കോഴിക്കോട്​, മഞ്ചേരി എന്നിവിടങ്ങളിൽ അടച്ചിട്ട സ്​റ്റേഡിയങ്ങളിൽ കളി സംഘടിപ്പിക്കാൻ പ്രാഥമിക സാധ്യത പരിശോധന നടക്കുന്നു​.

ഐ.എസ്​.എൽ സംഘാടകരായ ഫുട്​ബാൾ സ്​പോർട്​സ്​ ഡെവലപ്​മ​െൻറ്​ ലിമിറ്റഡി​​െൻറ (എഫ്​.എസ്​.ഡി.എൽ) സപ്പോർട്ടിങ്​ സ്​റ്റാഫാണ്​ പരിശോധകരെന്ന്​ കേരള ഫുട്​ബാൾ അസോസിയേഷൻ വ്യക്തമാക്കി​. ഈമാസം അവസാനത്തോടെ വേദി, തീയതി എന്നിവയിൽ തീരുമാനമാകും.

കോവിഡ്​ പടരുന്ന പശ്ചാത്തലത്തിൽ താരതമ്യേന സുരക്ഷിത സംസ്ഥാനങ്ങളായ​ കേരളത്തിനും ഗോവക്കുമാണ്​ ഇന്ത്യൻ സൂപ്പർ ലീഗ്​ 2020-21 നടത്തിപ്പിന് എഫ്​.എസ്​.ഡി.എൽ മുൻഗണന നൽകിയത്​. ഇതിൽ കൂടുതൽ സാധ്യത കൽപിച്ചിരുന്നത്​ ഗോവക്കായിരുന്നുവെങ്കിലും അവിടുത്തെ സർക്കാറി​​െൻറ അനുമതി ലഭിക്കുന്നതിൽ ചില പ്രശ്​നങ്ങൾ നേരിടുന്നതായി അറിയുന്നു.

രണ്ട്​ സംസ്ഥാനങ്ങളിലെ പല സ്​റ്റേഡിയങ്ങളിലായി നവംബറിൽ സീസൺ ആരംഭിക്കാനാണ്​ ജൂലൈയിൽ നടത്തിയ ക്ലബ്​ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചത്​. എന്നാൽ, ടൂർണമ​െൻറ്​ അതിലും നീളാനാണ്​ സാധ്യത. നവംബറിൽ കളി തുടങ്ങണമെങ്കിൽ ഒക്​ടോബറിൽ പ്ലാനിങ്​ മുഴുവൻ പൂർത്തിയാകണം. സെപ്​റ്റംബറിൽ കോവിഡ്​ വ്യാപനം ഉന്നതിയിൽ എത്തുമെന്ന റിപ്പോർട്ടുകൾ വരുന്നതിനാൽ നവംബറിൽ സീസൺ തുടങ്ങാനാകു​െമന്ന പ്രതീക്ഷക്ക്​ മങ്ങലേറ്റിട്ടുണ്ട്​.

താരങ്ങളുടെ ക്വാറൻറീനും പരിശീലനവും തന്നെ ഒരുമാസത്തെ കാലയളവ്​ ആവശ്യമായ പ്രക്രിയയാണ്​​. കൂടാതെ സാമ്പത്തികവും കളിക്കാരുടെ സുരക്ഷിതത്വവും​ ടൂർണമ​െൻറ്​ നടത്തിപ്പിന്​ വെല്ലുവിളി സൃഷ്​ടിക്കുന്നു. ഒരാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചാൽ ടീം ഒന്നടങ്കം ക്വാറൻറീനിൽ പോകേണ്ടിവരും.

കൊച്ചി, കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ എങ്കിലും കോവിഡ്​ വ്യാപനം നിയന്ത്രണവിധേയമായാൽ കേരളത്തിന്​ കണ്ണുംപൂട്ടി കളി നടത്താൻ തയാറെടുക്കാം. മഞ്ചേരി ഫ്ലഡ്​ലിറ്റ്​ സ്​റ്റേഡിയം മാച്ചിന്​ സജ്ജമാണെന്നാണ്​ വിലയിരുത്തൽ.

എന്നാൽ, 10​ കിലോ​മീറ്റർ പരിധിയിൽ എങ്കിലും നാലോ അഞ്ചോ ടീമുകൾക്ക്​ താമസിക്കാൻ പറ്റിയ ഹോട്ടൽ സൗകര്യം ഇല്ലാത്തതാണ്​ മഞ്ചേരിക്ക്​ തിരിച്ചടിയാകുന്നത്​. ഇതിനു​ പരിഹാരം കാണാനും ശ്രമം നടക്കുന്നുണ്ടെന്ന്​ ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiISLfootballmanjeriISL keralakozhikode News
Next Story