Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രതീക്ഷയോടെ മഞ്ഞപ്പട,...

പ്രതീക്ഷയോടെ മഞ്ഞപ്പട, ആദ്യ ജയം തേടി ഇന്ന് കൊച്ചിയിലിറങ്ങുന്നു; എതിരാളികൾ ഇന്റർകാശി

text_fields
bookmark_border
പ്രതീക്ഷയോടെ മഞ്ഞപ്പട, ആദ്യ ജയം തേടി ഇന്ന് കൊച്ചിയിലിറങ്ങുന്നു; എതിരാളികൾ ഇന്റർകാശി
cancel
camera_alt

കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിൽ പരിശീലനത്തിൽ -ബൈജു കൊടുവള്ളി

കൊച്ചി: ഐ.എസ്.എലിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയം നുണഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു. ഇന്റർകാശിക്കെതിരെ ശനിയാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്. പതിവിൽ നിന്നും വിപരീതമായി വൈകിട്ട് 5നാണ് മത്സരം.

ഫെബ്രുവരി 14ന് നടന്ന കന്നി മത്സരത്തിൽ മോഹൻ ബഗാനാണ് എതിരില്ലാത്ത രണ്ടു ഗോളിന് ബ്ലാസ്റ്റേഴ്സിനെ തറപറ്റിച്ചത്. കഴിഞ്ഞയാഴ്ച മുംബൈ സിറ്റിയും എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പടയെ സ്വന്തം തട്ടകത്തിൽ തകർത്തെറിഞ്ഞു.

സീസണിലെ രണ്ടാം ഹോം മാച്ചിലെങ്കിലും ജയം സ്വന്തമാക്കണമെന്ന വാശിയിലാണ് ടീം. ഇതിനിടെ അരങ്ങേറിയ ഹോം ഗ്രൗണ്ട് വാടക സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചതും ഒത്തുതീർപ്പിലെത്തിയതും ടീമിനും ആരാധകർക്കും ആശ്വാസം പകരുന്നുണ്ട്. ഐ.എസ്.എല്ലിൽ ഈ സീസണിൽ അരങ്ങേറിയ ഇന്റർ കാശിക്കും ജയം തന്നെയാണ് സ്വപ്നം. ആദ്യ മത്സരത്തിൽ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ എഫ്.സി ഗോവയെ 1-1നും പിറകെ ഒഡിഷയെ ആരും ഗോളടിക്കാതെയും സമനിലയിൽ പിടിച്ചാണ് ടീമിന്റെ വരവ്.

രണ്ട് ടീമുകൾക്കൊപ്പം രണ്ടു തവണ ഐ.എസ്.എൽ ചാമ്പ്യൻഷിപ്പ് നേടിയ പരിചയവുമുള്ള അന്റോണിയോ ഹബാസാണ് ടീമിന്റെ കോച്ച്. ടീമിന്റെ അരങ്ങേറ്റം രാജകീയമാക്കുകയെന്ന ശ്രമകരമായ ദൗത്യത്തെ മറികടക്കാൻ സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ശരിക്കും വിയർക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blasters FC
News Summary - ISL: Kerala Blasters vs Inter Kashi
Next Story