Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ....കേ​ര​ള...

ഗോ....കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

text_fields
bookmark_border
ഗോ....കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഞാ​യ​റാ​ഴ്ച സീ​സ​ണി​ലെ നാ​ലാ​മ​ത്തെ ഹോം ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. മ​റു​പു​റ​ത്ത് ശ​ക്ത​രാ​യ എ​ഫ്.​സി ഗോ​വ​യും. ക​ഴി​ഞ്ഞ ര​ണ്ടു ഹോം ​മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​വി​യ​റി​ഞ്ഞ ബ്ലാ​സ്റ്റേ​ഴ്സി​ന്, സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ശ​ക്തി തെ​ളി​യി​ക്കാ​ൻ ഞാ​യ​റാ​ഴ്ച വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. തു​ട​ർ തോ​ൽ​വി​ക​ളി​ൽ​നി​ന്ന് വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വാ​ൻ വു​കോ മ​നോ​വി​ച്ചും സം​ഘ​വും സ്വ​ന്തം ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ൽ പ​ന്തു​ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ അ​വ​രു​ടെ ഗ്രൗ​ണ്ടി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് മ​ഞ്ഞ​പ്പ​ട തോ​ൽ​പി​ച്ച​ത്. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച​ത്തെ എ​തി​രാ​ളി​ക​ൾ ചി​ല്ല​റ​ക്കാ​ര​ല്ല. സീ​സ​ണി​ൽ ഗം​ഭീ​ര തു​ട​ക്കം കി​ട്ടി​യ​തി​ന്‍റെ ക​രു​ത്തി​ലാ​ണ് ഗോ​വ കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. ക​ളി​ച്ച നാ​ലു ക​ളി​ക​ളി​ൽ മൂ​ന്നി​ലും ജ​യി​ച്ച് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ടീം. ​ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കു​ന്ത​മു​ന​യാ​യി​രു​ന്നു സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ അ​ൽ​വാ​രോ വാ​സ്ക്വ​സ്, ഐ​ക​ർ ഗൊ​രോ​ക്സേ​ന, എ​ഡു ബേ​ഡി​യ തു​ട​ങ്ങി​യ മി​ക​ച്ച സം​ഘം​ത​ന്നെ ഗോ​വ​ക്കു​ണ്ട്.

ശ​ക്ത​രാ​യ ഗോ​വ​യെ ത​ള​ക്ക​ണ​മെ​ങ്കി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​നെ​തി​രെ കാ​ഴ്ച​വെ​ച്ച പ്ര​ക​ട​ന​ത്തേ​ക്കാ​ൾ മി​ക​ച്ച​തു​ത​ന്നെ ബ്ലാ​സ്റ്റേ​ഴ്‌​സ് പു​റ​ത്തെ​ടു​ക്ക​ണം. പ്ര​തി​രോ​ധം അ​ല്‍പം​കൂ​ടി ബ​ല​പ്പെ​ടു​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfc goa
News Summary - ISL: Kerala blasters vs FC Goa match
Next Story