ത്രിമധുരം തേടി മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് മത്സരം ഇന്ന് കൊച്ചിയിൽ
text_fieldsകൊച്ചി: ആരാധകരോഷം ആവേശമാക്കി തിരുത്തിയെടുക്കാൻ സ്വന്തം തട്ടകത്തിൽ തുടർച്ചയായ മൂന്നാം ജയം തേടി മഞ്ഞപ്പട ഇന്നിറങ്ങുന്നു. മൂന്ന് സമനിലകളുടെ നിർഭാഗ്യം മറികടക്കാനെത്തുന്ന നോർത്ത് ഈസ്റ്റാണ് എതിരാളികൾ. പോയന്റ് പട്ടികയിൽ ഒമ്പതാമതുള്ള ബ്ലാസ്റ്റേഴ്സിന് ആറു ജയവും രണ്ട് സമനിലകളുമായി 16 കളികളിൽ 20 പോയന്റാണ് സമ്പാദ്യം. ഇന്ന് ജയിക്കാനായാൽ പട്ടികയിൽ സ്ഥാനക്കയറ്റം നേടാനാകുമെന്ന് മാത്രമല്ല, സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റിനെതിരെ അപരാജിത കുതിപ്പ് ഒമ്പത് മത്സരമായും ഉയരും.
മറുവശത്ത്, അവസാന അഞ്ചു കളികളിൽ അപരാജിതരാണ് നോർത്ത് ഈസ്റ്റ്. രണ്ട് എവേ മത്സരങ്ങളും ജയിച്ചവർ. 16 കളികളിൽ 24 പോയന്റുമായി പട്ടികയിൽ അഞ്ചാമത്. രണ്ടാമതുള്ള ഗോവയുമായി മൂന്ന് പോയന്റ് മാത്രം അകലം. അലാഉദ്ദീൻ അജാരിയെപോലെ മിടുക്കരെ കൂട്ടി ബ്ലാസ്റ്റേഴ്സ് വലയിൽ സെറ്റ് പീസുകളിലൂടെ ലക്ഷ്യം കാണാനാകും ഹൈലാൻഡേഴ്സ് ലക്ഷ്യം. എന്നാൽ, ടീം സ്പിരിറ്റ് തിരിച്ചുപിടിച്ച അവസാന മത്സരങ്ങളിലെ പ്രകടന മികവ് തുടരുകയാകും ആതിഥേയരുടെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.