Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: ഒഡിഷക്കെതിരെ...

ഐ.എസ്.എൽ: ഒഡിഷക്കെതിരെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ (1-0)

text_fields
bookmark_border
ഐ.എസ്.എൽ: ഒഡിഷക്കെതിരെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ (1-0)
cancel

ഭു​വ​നേ​ശ്വ​ർ: ഐ.​എ​സ്.​എ​ൽ ര​ണ്ടാം​പാ​ദ​ത്തി​ലെ ആ​ദ്യ മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഒ​ഡി​ഷ എ​ഫ്.​സി​ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഒ​ഡി​ഷയുടെ സ്വന്തം തട്ടകമായ ക​ലിം​ഗ സ്റ്റേ​ഡി‍യ​ത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ 11ാം മിനിറ്റിലാണ് കേരളം ലീഡെടുക്കുന്നത്.

ബോക്സിനകത്ത് നിന്നും നിഹാൽ സുദീഷ് നൽകിയ പാസിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഐ.എസ്.എൽ ഈ സീസണിൽ ദിമിത്രിയോസ് നേടുന്ന എട്ടാമത്തെ ഗോളായിരുന്നു അത്.

ഹോം ഗ്രൗണ്ടിൽ ഇതുവരെ പരാജയമറിയാത്ത ഒഡിഷ എഫ്.സിക്കായിരുന്നു പന്തിൻമേലുള്ള നിയന്ത്രണം കൂടുതലെങ്കിലും ഗോളടിക്കാനാകാത്തത് വിനയായി. 12 മ​ത്സ​ര​ങ്ങ​ളി​ൽ 26 പോ​യ​ന്റുമായി രണ്ടാം സ്ഥാനത്തുള്ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇന്ന് ജയിച്ചാൽ ഗോവയെ മറികടന്ന് വീണ്ടും മുന്നിലെത്താം.

ഐ.എസ്.എൽ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ​ന്ന ആ​ത്മ​വി​ശ്വാ​സ​വുമായി ക​ലിം​ഗ സൂ​പ്പ​ർ കപ്പിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. സൂപ്പർ കപ്പിൽ റണ്ണറപ്പായ ഒഡിഷ എഫ്.സി അതേ തട്ടകത്തിൽ തന്നെ മലർത്തിയടിക്കാനായാൽ ബ്ലാസ്റ്റേഴ്സിനത് വൻ തിരിച്ചുവരവായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersOdisha FC
News Summary - ISL: Kerala Blasters lead in the first half against Odisha (1-0)
Next Story