ഐ.എസ്.എൽ: ജാംഷഡ്പുർ-ചെന്നൈയിൻ മത്സരം ആവേശ സമനിലയിൽ
text_fieldsജാംഷഡ്പുർ: ഐ.എസ്.എൽ ഫുട്ബാളിൽ ജാംഷഡ്പുർ എഫ്.സി-ചെന്നൈയിന്‍ എഫ്.സി മത്സരത്തില്‍ ആവേശകരമായ സമനില. ചെന്നൈയിൻ എഫ്.സിക്കെതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം ആതിഥേയരായ ജാംഷഡ്പുർ എഫ്.സി ഗംഭീരമായി തിരിച്ചുവന്ന് സമനില പിടിക്കുകയായിരുന്നു.
ജാംഷഡ്പുർ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ ഫാറൂഖ് ചൗധരിയും 40ൽ ഖുമാന്തം മെയ്തേയിയുമാണ് സന്ദർശകർക്കായി സ്കോർ ചെയ്തത്. ആദ്യ പകുതി തീരാനിരിക്കെ ലാൽദിൻപുയയിലൂടെ (45+4) ഒരു ഗോൾ മടക്കി ജാംഷഡ്പുർ. ടീം തോൽവിയിലേക്ക് നീങ്ങവേ 90ാം മിനിറ്റിൽ ഡാനിയേൽ ചുകുവു സമനില ഗോളും നേടി.
ഒമ്പത് കളികളില്‍നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമായി ഒമ്പത് പോയന്റോടെ ചെന്നൈയിന്‍ ഏഴാമതും ഒമ്പത് കളികളില്‍നിന്ന് ഒരു ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയുമായി ആറ് പോയന്റോടെ ജാംഷഡ്പുർ പത്താം സ്ഥാനത്തുമാണ്.

