ഐ.എസ്.എൽ; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകർത്ത് ഹൈദരാബാദ്
text_fieldsഗുവാഹതി: ഐ.എസ്.എല്ലിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിക്ക് തകർപ്പൻ ജയം. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഹൈദരാബാദ് മുക്കിയത്. ബർതൊലോമിയോ ഒഗ്ബച്ചെ, ഹാളിചരൺ നർസാരി, ബോർഹ ഹെരേര എന്നിവരായിരുന്നു സ്കോറർമാർ. നാലു പോയന്റോടെ ഹൈദരാബാദ് മുന്നിലെത്തി. രണ്ടു കളിയും തോറ്റ നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.
ടിക്കറ്റുകൾ വിറ്റുതീർന്നു
കൊച്ചി: ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാനെതിരായ ഞായറാഴ്ചത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. 35,000 ടിക്കറ്റാണ് മത്സരത്തിന് രണ്ട് ദിവസം ബാക്കിനിൽക്കെ വിറ്റുതീർന്നത്. ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടനമത്സരത്തിൽ 34,948 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്.

