Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു ഗോളിന് ഗോവയെ തോൽപിച്ചു; ഒന്നാമതെത്തി ഹൈദരാബാദ്
text_fieldsbookmark_border
ഹൈദരാബാദ്: ഐ.എസ്.എൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എഫ്.സി ഗോവയെ തോൽപിച്ച് ഹൈദരാബാദ് എഫ്.സി. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഹൈദരാബാദ് ഒന്നാമതെത്തി.
മത്സരത്തിന്‍റെ 10ാം മിനിറ്റിൽ സാവിയർ സിവേരിയോയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്. സൂപ്പർതാരം ബർതലോമിയോ ഒഗ്ബെച്ചെയാണ് ഗോളിന് വഴിയൊരുക്കിയത്. നാലു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു സമനിലയുമായി പത്ത് പോയിന്‍റാണ് ഹൈദരാബാദിന്.
രണ്ടാമതുള്ള ഒഡിഷക്ക് നാലു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്‍റ്.
Next Story

