Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ൽ...

ഐ.​എ​സ്.​എ​ൽ ഒ​ന്നാം​പാ​ദ സെ​മി; ഒ​ഡി‍ഷ ഇ​ന്ന് ബ​ഗാ​നെ​തി​രെ

text_fields
bookmark_border
ISL
cancel

ഭു​വ​നേ​ശ്വ​ർ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും പു​തി​യ ഷീ​ൽ​ഡ് ജേ​താ​ക്ക​ളു​മെ​ന്ന പൊ​ലി​മ​യി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സെ​മി ഫൈ​ന​ലി​നി​റ​ങ്ങു​ന്നു. നാ​ലാം സ്ഥാ​ന​ക്കാ​രാ​യി പ്ലേ ​ഓ​ഫി​ലെ​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ 2-1ന്റെ ​ത​ക​ർ​പ്പ​ൻ ജ​യം നേ​ടി സെ​മി​യി​ൽ ക​ട​ന്ന ആ​തി​ഥേ​യ​രാ​യ ഒ​ഡി​ഷ എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. നി​ല​വി​ലെ ഫോം ​നോ​ക്കു​മ്പോ​ൾ ബ​ഗാ​നാ​ണ് മു​ൻ​തൂ​ക്ക​മെ​ങ്കി​ലും ഒ​ഡി​ഷ എ​ഫ്.​സി​യു​ടെ ത​ട്ട​ക​മാ​യ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ മ​റി​നേ​ഴ്സി​ന് എ​ളു​പ്പ​മാ​വി​ല്ല കാ​ര്യ​ങ്ങ​ൾ.

ഏ​പ്രി​ൽ 28ന് ​കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സെ​മി ര​ണ്ടാം പാ​ദം. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഒ​ന്നാം​പാ​ദ​ത്തി​ൽ ജ​യി​ച്ച് മു​ൻ​തൂ​ക്കം നേ​ടാ​നാ​വും ബ​ഗാ​ന്റെ ശ്ര​മം. ഇ​ന്ന് കൈ​വി​ട്ടാ​ൽ പി​ന്നൊ​രു തി​രി​ച്ചു​വ​ര​വ് പ്ര​യാ​സ​ക​ര​മാ​വു​മെ​ന്ന ബോ​ധ്യം ഒ​ഡി​ഷ​ക്കു​ണ്ട്.

നാ​ളെ മ​ഡ്ഗാ​വി​ലെ ഫ​റ്റോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ എ​ഫ്.​സി ഗോ​വ ര​ണ്ടാം സെ​മി​യു​ടെ ഒ​ന്നാം പാ​ദ​ത്തി​ൽ മും​ബൈ സി​റ്റി​യെ നേ​രി​ടും. 29ന് ​മും​ബൈ ഫു​ട്ബാ​ൾ അ​റീ​ന​യി​ലാ​ണ് ര​ണ്ടാം​പാ​ദം. ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ പ്ലേ​ഓ​ഫി​ൽ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് ഗോ​വ​യു​ടെ വ​ര​വ്. ബ​ഗാ​നും മും​ബൈ സി​റ്റി​യും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യി നേ​രി​ട്ട് സെ​മി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLSports NewsOdisha vs Bagan
News Summary - ISL First Quarter Semi; Odisha vs Bagan on tuesday
Next Story