Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.എൽ ഫൈനൽ മാർച്ച് 18ന്

text_fields
bookmark_border
ഐ.എസ്.എൽ ഫൈനൽ മാർച്ച് 18ന്
cancel

കൊച്ചി: നടപ്പ് സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം മാർച്ച് 18ന് നടക്കും. വേദി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ലീഗ് ഘട്ടം അവസാനിച്ചതിനുശേഷം നാല്, അഞ്ച് സ്ഥാനക്കാരും മൂന്ന്, ആറ് സ്ഥാനക്കാരും തമ്മിലുള്ള പ്ലേഓഫ് മത്സരങ്ങൾ യഥാക്രമം മാർച്ച് മൂന്ന്, നാല് തീയതികളിൽ നടക്കും.

മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകളുടെ വേദിയിലായിരിക്കും കളി. ഏഴ്, ഒമ്പത്, 12, 13 തീയതികളിൽ നാല് ഹോം-എവേ സെമിഫൈനൽ മത്സരങ്ങൾ നടക്കും. ഇത്തവണ മുതൽ ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് നേരിട്ട് സെമി യോഗ്യതയുണ്ട്. മൂന്നു മുതൽ ആറു സ്ഥാനം വരെ നേടുന്നവർ പ്ലേഓഫിലൂടെയും അവസാന നാലിലെ ശേഷിക്കുന്ന രണ്ടു ബെർത്തുകൾ കരസ്ഥമാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISL final on March 18
Next Story