Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഭാഗ്യം എത്തിയത്​ 94ാം...

ഭാഗ്യം എത്തിയത്​ 94ാം മിനിറ്റിൽ; എഫ്​.സി ഗോവയെ തോൽപിച്ച്​ മുംബൈ സിറ്റി

text_fields
bookmark_border
ഭാഗ്യം എത്തിയത്​ 94ാം മിനിറ്റിൽ; എഫ്​.സി ഗോവയെ തോൽപിച്ച്​ മുംബൈ സിറ്റി
cancel

പനാജി: പകുതിയിൽ അധികം സമയവും പത്തു പേരായി ചുരുങ്ങിയിട്ടും എഫ്​.സി ഗോവയുടെ വലകുലുക്കാൻ മുംബൈ സിറ്റിക്ക്​ കാത്തിരിക്കേണ്ടി വന്നത്​ 94ാം മിനിറ്റു വരെ. ഐ.എസ്​.എല്ലിലെ വമ്പന്മാരുടെ പോരാട്ടത്തിൽ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളിൽ മുബൈ സിറ്റി എഫ്​.സി ഗോവയെ 1-0ത്തിന്​ തോൽപിച്ചു. ഇംഗ്ലീഷ്​ താരം ആഡം ലെ ഫോണ്ട്​റെയാണ്​ നിർണായക സമയത്ത്​ മുംബൈക്കായി ഗോൾ നേടിയത്​. മുംബൈയുടെ ആദ്യ ജയമാണിത്​.

ആദ്യ മത്സരത്തിൽ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡിനോട്​ തോറ്റ മുംബൈ സിറ്റി നാലു മാറ്റങ്ങളുമായാണ്​ കളത്തിലിറങ്ങിയത്​. മുന്നേറ്റത്തിൽ സൂപ്പർ താരം ഒഗ്​ബച്ചെയെ ആദ്യ ഇലവനിൽ കോച്ച്​ സെർജിയോ ലെബേറെ ഇറക്കിയില്ല. ഒപ്പം പരിക്കേറ്റ റെയ്​നിയർ ഫെർണാണ്ടസ്​, സസ്​പെൻഷനിലുള്ള അഹ്​മദ്​ ജാഹൂ, മുഹമ്മദ്​ റാക്കിപ്​ എന്നിവർക്ക്​ പകരം അമേയ്​ റൺവാഡെ, ഗോഡാർഡ്​, മുർത്തദ, ഫാറൂഖ്​ ചൗധരി എന്നിവർ ജഴ്​സിയണിഞ്ഞു. ആഡം ലെ ഫോണ്ട്​റെയെ മുന്നേറ്റത്തിൽ ഏക സ്​ട്രൈക്കറാക്കി 4-2-3-1 ഫോർമാറ്റിലായിരുന്നു കളി.

മറുതലക്കൽ ഇഗോൾ അൻഗുലോയെ ഏക സ്​ട്രൈക്കറാക്കി എഫ്​.സി​ ഗോവയും അതേ ഫോർമാറ്റിൽ. മൂന്ന്​ മാറ്റങ്ങളാണ്​ ഗോവ കോച്ച്​ ജുവാൻ ഫെറാണ്ടോ ലൈനപ്പിൽ വരുത്തിയത്​. സാവിയർ ഗാമ, റഡീം ടാലംഗ്​, ആൽബർ​ട്ടോ നൊഗേര എന്നിവരാണ്​ ഗോവയുടെ ആദ്യ ഇലവനിൽ എത്തിയത്​.

പ്രഥമ മത്സരത്തിൽ ബംഗളൂരുവിനെ 2-2ന്​ സമനിലയിൽ തളച്ച അതേ ആവേശത്തിൽ കളത്തിലിറങ്ങിയ ഗോവക്ക്​, കാര്യങ്ങൾ അത്ര ഈസി ആയിരുന്നില്ല. ആദ്യ പകുതിയിൽ മേധാവിത്തവുമായി മുന്നേറിയെങ്കിലും 40ാം മിനിറ്റിൽ ലഭിച്ച ചുവപ്പ്​ കാർഡ്​ ഗോവയുടെ താളം തെറ്റിച്ചു. ഹെർനാൻ സറ്റാനയെ അകടകരമായ രീതിയിൽ ഫൗൾ ചെയ്​തതിന് മുബൈയുടെ​ ഇന്ത്യൻ താരം റഡീം ടാലംഗിനാണ്​ ചുവപ്പ്​ കാർഡ്​ ലഭിച്ചത്​.


ഇതോടെ രണ്ടാം പകുതി മുംബൈയുടെ മേധാവിത്തമായി. ചെറിയ പാസുകളുമായി അവർ കളി വരുതിയിലാക്കി. വലതു വിങ്ങിലൂടെയായിരുന്നു മുംബൈയ​ു​െട ആ​ക്രമണം കൂടുതലും. ഹ്യൂഗോ ബൗമസ്​ നൽകിയ പല അവസരങ്ങളും ഗോവ ഗോൾ മുഖത്ത്​ അപകടം സൃഷ്​ടിച്ചു. എന്നാൽ, ഗോൾ വരാൻ മുംബൈക്ക്​ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു.

94ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ്​ മുംബൈക്ക്​ വിലയേറിയ മൂന്ന്​ ഗോൾ നൽകുന്നത്​. പകരക്കാരനായി എത്തിയ ബിപിൻ സിങ്ങിൻെറ ഹെഡർ ലെനി റോഡ്രിഗസിൻെറ കൈയിൽ തട്ടുകയായിരുന്നു. വീണുകിട്ടിയ അവസരം​ ഫോണ്ട്​റെ ഗോളാക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL2020-21
News Summary - ISL- FC Goa - Mumbai City FC
Next Story