ഇതുവരെ ജയിക്കാത്തവരുടെ പോരാട്ടത്തിൽ ഗോൾമഴ; ജയം ഗോവക്കൊപ്പം
text_fieldsഗോവയുടെ ഗോൾ നേടിയ ആൽബർട്ടോ നൊഗ്വേരയുടെ ആഹ്ലാദം
വാസ്കോ: ഐ.എസ്.എല്ലിൽ ഇതുവരെ ജയിക്കാത്തവരുടെ പോരാട്ടത്തിൽ ഗോളുകൾ പെരുമഴയായി പെയ്തിറങ്ങിയപ്പോൾ ജയം എഫ്.സി ഗോവക്കൊപ്പം.
ഈസ്റ്റ് ബംഗാളിനെ 4-3നാണ് ഗോവ കീഴടക്കിയത്. ആദ്യ മൂന്നുകളികളും തോറ്റിരുന്ന ഗോവയുടെ സീസണിലെ ആദ്യ പോയൻറാണിത്. ജയത്തോടെ ഗോവ പത്താം സ്ഥാനത്തേക്കു കയറി. രണ്ടു സമനിലകൾ മാത്രമുള്ള ഈസ്റ്റ് ബംഗാളാണ് അവസാന സ്ഥാനത്ത്.
ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ ആൽബർട്ടോ നൊഗ്വേരയുടെ ഇരട്ട ഗോളുകളാണ് ഗോവക്ക് കരുത്തായത്. ജോർജ് ഓർട്ടിസ് പെനാൽറ്റിയിൽനിന്ന് ലക്ഷ്യംകണ്ടപ്പോൾ ഒരു ഗോൾ എതിർതാരം അേൻറാണിയോ പെറോസെവിചിെൻറ വകയായിരുന്നു. പെറോസോവിച് സ്വന്തം ടീമിനായും രണ്ടു ഗോൾ സ്കോർ ചെയ്തു. ആമിർ ഡെർവിസെവിച് ഒരു ഗോൾ നേടി.

