Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.എൽ: ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ താരങ്ങളെ ക്ലബുകൾ വിട്ടുനിൽകുമോയെന്ന് സംശയം

text_fields
bookmark_border
ഐ.എസ്.എൽ: ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ താരങ്ങളെ ക്ലബുകൾ വിട്ടുനിൽകുമോയെന്ന് സംശയം
cancel

ന്യൂഡൽഹി: ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 21ന് തുടങ്ങുന്നത് ഏഷ്യൻ ഗെയിംസ് ഫുട്ബാളിലെ ഇന്ത്യൻ പ്രകടനത്തെ ബാധിക്കാൻ സാധ്യത. ഏഷ്യാഡിൽ കളിക്കാനിരിക്കുന്ന ദേശീയ ടീമിൽ അംഗങ്ങളായ 22 താരങ്ങളും ഐ.എസ്.എൽ ക്ലബുകളുടെ താരങ്ങളാണ്. ഇവരിൽ ചിലരെയെങ്കിലും വിട്ടുനൽകാൻ ക്ലബുകൾ മടിക്കും.

പത്ത് ക്ലബുകളിലെ താരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ബംഗളൂരു എഫ്.സിയിൽ നിന്ന് ആറും മുംബൈ സിറ്റിയിൽനിന്ന് മൂന്നും കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡിഷ എഫ്.സി എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും പഞ്ചാബ് എഫ്.സിയിലെയും ചെന്നൈയിൻ എഫ്.സിയിലെയും ഹൈദരാബാദ് എഫ്.സിയിലെയും ഓരോ കളിക്കാരും ഏഷ്യൻ ഗെയിംസ് സംഘത്തിലുണ്ട്. ദേശതാൽപര്യം പരിഗണിച്ച് താരങ്ങളെ വിടണമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ കഴിഞ്ഞ ദിവസം ക്ലബുകളോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ISL: Doubt whether clubs will leave Indian players for Asian Games
Next Story