ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ പൂട്ട്
text_fieldsചെന്നൈ: ഐ.എസ്.എല്ലിൽ തുടർച്ചയായ അഞ്ചു വിജയങ്ങളുമായി കുതിക്കുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ എഫ്.സിയുടെ സമനിലപ്പൂട്ട്. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഓരോ ഗോൾ വീതമടിച്ചാണ് ഇരുനിരകളും പോയന്റ് പങ്കിട്ടത്.
ആദ്യ പകുതിയിൽ സഹൽ അബ്ദുസ്സമദിന്റെ (23) ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ 48ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം വിൻസി ബാരറ്റോയാണ് ചെന്നൈയിന്റെ സമനില ഗോൾ കണ്ടെത്തിയത്. എല്ലാ ടീമുകളും 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ 19 പോയന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് കയറി.
മുംബൈ സിറ്റി (24), ഹൈദരാബാദ് (22), എ.ടി.കെ മോഹൻ ബഗാൻ (20) എന്നീ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈമാസം 26ന് കൊച്ചിയിൽ ഒഡിഷ എഫ്.സിക്കെതിരെയാണ്.

