Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ൽ:...

ഐ.​എ​സ്.​എ​ൽ: ബ്ലാ​സ്റ്റേ​ഴ്സ്-​മു​ഹ​മ്മ​ദ​ൻ​സ് മ​ത്സ​രം ഇ​ന്ന് കൊ​ച്ചി​യി​ൽ

text_fields
bookmark_border
ഐ.​എ​സ്.​എ​ൽ: ബ്ലാ​സ്റ്റേ​ഴ്സ്-​മു​ഹ​മ്മ​ദ​ൻ​സ് മ​ത്സ​രം ഇ​ന്ന് കൊ​ച്ചി​യി​ൽ
cancel
camera_alt

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ  -ബൈ​ജു കൊ​ടു​വ​ള്ളി

കൊച്ചി: തോൽവിയുടെ പടുകുഴിയിൽനിന്ന് പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിന്‍റെ കൈപിടിച്ച് കരകയറുന്ന കേരള ബ്ലാസ്റ്റേഴ്സ് വീണ്ടുമൊരു ജയം തേടി ഞായറാഴ്ച ഇറങ്ങും. സ്വന്തം തട്ടകമായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ, റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള മുഹമ്മദൻ എസ്.സിയാണ് എതിരാളികൾ. വൈകീട്ട് അഞ്ചിനാണ് മത്സരം. കൊച്ചിയിൽ നടന്ന ഒടുവിലെ മത്സരത്തിൽ ഒഡിഷ എഫ്‌.സിക്കെതിരെ നേടിയ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ആതിഥേയർ ഇന്നിറങ്ങുന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ടീമിന്‍റെ ജയം. അതിനുതൊട്ടുമുമ്പ് ജാംഷഡ്പുർ എഫ്.സിയെ ഇതേ തട്ടകത്തിൽ മഞ്ഞപ്പട പറപ്പിച്ചത് എതിരില്ലാത്ത രണ്ടുഗോളിനാണ്.

നിലവിൽ 11 കളികളിൽ മൂന്നു ജയം നേടി റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണിന്റെ തുടക്കത്തിൽ തുടർപരാജയങ്ങളുൾപ്പെടെ ആറു തോൽവികളും ബ്ലാസ്റ്റേഴ്സ് നേരിടേണ്ടിവന്നു. ഇതിനിടെ രണ്ടു മത്സരങ്ങളിൽ സമനിലയും പിടിച്ചു. 11 പോയിൻറാണ് സമ്പാദ്യം. ഇൻറർകാശിയും ഇതേ പോയിൻറ് നില പങ്കിടുന്നു. എന്നാൽ, 14 ടീമുകളുള്ള റാങ്ക് പട്ടികയിൽ 14ാം സ്ഥാനത്താണ് മുഹമ്മദൻ എസ്.സി. 10 കളികളിൽ ഒറ്റത്തവണ പോലും വിജയകിരീടം തൊട്ടില്ല. ഏഴു തോൽവികളും മൂന്നു സമനിലയുമാണ് ഈ കൊൽക്കത്തൻ ടീമിനുള്ളത്.

ഇവരുടെ മോശം പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കും. തട്ടകത്തിലെ തുടർച്ചയായ മൂന്നാം ജയം മാത്രമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ആഴ്ചകൾക്കു മുമ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ ആഷ്ലി വെസ്റ്റ് വുഡാണ് ടീമിന്‍റെ കഴിഞ്ഞ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചത്. തോൽവിയിൽനിന്ന് മികച്ച ഫോമിലേക്കും തുടർ വിജയങ്ങളിലേക്കും ടീം പതിയെ ചുവടുമാറിയതും ഇതിനു പിന്നാലെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersFootball MatchMohammedans
News Summary - ISL: Blasters-Mohammedans match in Kochi today
Next Story