Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​ളി​തീ​രാ​ൻ...

ക​ളി​തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഗോളടിച്ച് ബേഡിയ; ഈ​സ്റ്റ്ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി​ ഗോ​വ

text_fields
bookmark_border
ക​ളി​തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഗോളടിച്ച് ബേഡിയ; ഈ​സ്റ്റ്ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി​ ഗോ​വ
cancel

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ.​എ​സ്.​എ​ൽ) ക​ളി​തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ എ​ഡു ബേ​ഡി​യ നേ​ടി​യ ഗോ​ളി​ൽ എ​ഫ്.​സി ​ഗോ​വ​ക്ക് വി​ജ​യ​ത്തു​ട​ക്കം. ഈ​സ്റ്റ്ബം​ഗാ​ളി​നെ 2-1നാ​ണ് ഗോ​വ കീ​ഴ​ട​ക്കി​യ​ത്. ഏ​ഴാം മി​നി​റ്റി​ൽ ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സ് ഗോ​വ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, 64ാം മി​നി​റ്റി​ൽ ക്ലീ​റ്റ​ൻ സി​ൽ​വ ആ​തി​ഥേ​യ​ർ​ക്കു​വേ​ണ്ടി തി​രി​ച്ച​ടി​ച്ചു. സ​മ​നി​ല പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ആ​തി​ഥേ​യ​ർ​ക്ക് പ്ര​ഹ​ര​മേ​ൽ​പി​ച്ചാ​ണ് ഒ​ടു​വി​ൽ എ​ഡു​വി​ന്റെ ഗോ​ൾ പി​റ​ന്ന​ത്.

എ​തി​രാ​ളി​ക​ളു​ടെ മൈ​താ​ന​ത്ത് ആ​ദ്യ അ​ഞ്ചു മി​നി​റ്റു​ക​ളി​ൽ അ​ൽ​പം പ​ത​റി​യ എ​ഫ്.​സി ഗോ​വ പി​ന്നീ​ട് താ​ളം ക​​ണ്ടെ​ത്തി. ഈ​സ്റ്റ്ബം​ഗാ​ൾ പ്ര​തി​രോ​ധ​നി​ര​യു​ടെ ദൗ​ർ​ബ​ല്യം വീ​ണ്ടും വ്യ​ക്ത​മാ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഏ​ഴാം മി​നി​റ്റി​ൽ ഗോ​വ​യു​ടെ ഗോ​ൾ. അ​ൽ​വാ​രോ വാ​സ്ക്വ​സി​​ന്റെ ബൂ​ട്ടി​ൽ​നി​ന്നു​ള്ള ത്രൂ​ബാ​ൾ ഈ​സ്റ്റ്ബം​ഗാ​ൾ ഗോ​ളി ക​മ​ൽ​ജി​ത്തി​നെ ക​ബ​ളി​പ്പി​ച്ച് ഗോ​വ ക്യാ​പ്റ്റ​ൻ ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സ് വ​ല​യി​ലെ​ത്തി​ച്ചു. ഗാ​ല​റി​യി​ൽ ആ​ർ​ത്തി​ര​മ്പു​ന്ന കാ​ണി​ക​ളു​ടെ ആ​വേ​ശ​ത്തി​ന്റെ അ​ക​മ്പ​ടി​യി​ൽ ഈ​സ്റ്റ്ബം​ഗാ​ൾ തി​രി​ച്ച​ടി​ക​ൾ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. പ്ര​തി​രോ​ധ​ത്തി​നു പു​റ​മേ മ​ധ്യ​നി​ര​യും ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തോ​ടെ ബം​ഗാ​ൾ ടീം ​പ്ര​തീ​ക്ഷ കാ​ത്തി​ല്ല.

മ​റു​ഭാ​ഗ​ത്ത് മി​ക​ച്ച പാ​സി​ലൂ​ടെ​യും കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ​യും ഗോ​വ മി​ക​ച്ചു​നി​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ക​ളി മാ​റി. ഗോ​വ​ൻ ഗോ​ളി ധീ​ര​ജ് സി​ങ്ങി​ന്റെ ഫൗ​ളി​ൽ​നി​ന്നു കി​ട്ടി​യ പെ​നാ​ൽ​റ്റി ക്ലീ​റ്റ​ൻ സി​ൽ​വ ഗോ​ളി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLFC GoaEast Bengal
News Summary - ISL 22-2023 East Bengal vs FC Goa
Next Story