ഐ.എസ്.എൽ: ഈസ്റ്റ് ബംഗാളിനെതിരെ ജയം പിടിച്ച് ഒഡീഷ
text_fieldsഈസ്റ്റ് ബംഗാളിനായി 32ാം സെക്കൻഡിൽ ഗോൾ നേടിയ വിഷ്ണു സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒഡിഷക്ക് വിജയം. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ ജയം സ്വന്തമാക്കിയത്. കളിയുടെ 32ാം സെക്കൻഡിൽ മലയാളി താരം വിഷ്ണു പുതിയ വളപ്പിലിന്റെ മിന്നും ഗോളിലൂടെ മുന്നിലെത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് പിന്നീട് പിടിച്ചുനിൽക്കാനായില്ല.
ത്രോ സ്വീകരിച്ച വിഷ്ണു മൂന്ന് എതിർ കളിക്കാരെ വെട്ടിച്ച് മുന്നേറിയാണ് സീസണിലെ അതിവേഗ ഗോൾ നേടിയത്. 40ാം മിനിറ്റിൽ ഡീഗോ മൗറീസിയോയും 61ാം മിനിറ്റിൽ പ്രിൻസ്ടൺ റിബല്ലോയും ഒഡിഷയുടെ രക്ഷകരായി. വിജയത്തോടെ 35 പോയന്റുമായി ഒഡിഷ ഒന്നാമതെത്തി. 18 പോയന്റുള്ള ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്താണ്.

