Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.എൽ ഫിക്സ്ചർ ഇതാ..!; ഉദ്ഘാടനം കൊച്ചിയിൽ

text_fields
bookmark_border
ഐ.എസ്.എൽ ഫിക്സ്ചർ ഇതാ..!; ഉദ്ഘാടനം കൊച്ചിയിൽ
cancel

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) പത്താം സീസണിന് സെപ്റ്റംബർ 21ന് കൊച്ചിയിൽ തുടക്കമാകും. മത്സരങ്ങളുടെ ഔദ്യോഗിക ഫിക്സ്ചർ പുറത്തുവിട്ടു. ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ വർഷത്തെ പ്ലേ ഓഫ് വിവാദങ്ങൾക്കുശേഷം ആദ്യമായാണ് ഐ.എസ്.എല്ലിൽ ഇരു ടീമും നേർക്കുനേർ ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ ഉദ്ഘാടന മത്സരത്തിൽ കാണികളൊഴുകമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

രാത്രി എട്ടു മണിക്കായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കഴിഞ്ഞ വർഷങ്ങളിൽ രാത്രി 7.30 നാണ് ആരംഭിച്ചിരുന്നത്.

കഴിഞ്ഞ സീസൺ ഉദ്ഘാടന മത്സരവും കൊച്ചി ആയിരുന്നു. ഒക്ടോബർ ഒന്നിനാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരം. ഒക്ടോബർ ഏട്ടിന് മുംബൈ സിറ്റി എഫ്.സിയുമായാണ് ആദ്യ എവേ മത്സരം.

ആദ്യ റൗണ്ടിൽ ഹൈദരാബാദ് എഫ്.സി-എഫ്.സി ഗോവ, മോഹൻ ബഗാൻ-പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാൾ-ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്-മുംബൈ സിറ്റി എഫ്.സി, ഒഡിഷ എഫ്.സി-ചെന്നൈയിൻ എഫ്.സി മത്സരങ്ങളുമുണ്ട്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ മ​ത്സ​ര​ങ്ങ​ൾ

തീ​യ​തി, എ​തി​രാ​ളി, സ​മ​യം, വേ​ദി

സെ​പ്റ്റം​ബ​ർ 21 ബം​ഗ​ളൂ​രു എ​ഫ്.​സി 8: 00pm കൊ​ച്ചി

ഒ​ക്‌​ടോ​ബ​ർ 1 ജാം​ഷ​ഡ്പു​ർ എ​ഫ്‌.​സി 8: 00pm കൊ​ച്ചി

ഒ​ക്‌​ടോ​ബ​ർ 8 മും​ബൈ സി​റ്റി 8: 00pm മും​ബൈ

ഒ​ക്‌​ടോ​ബ​ർ 21 നോ​ർ​ത്ത് ഈ​സ്റ്റ് 8: 00pm കൊ​ച്ചി

ഒ​ക്‌​ടോ​ബ​ർ 27 ഒ​ഡി​ഷ എ​ഫ്‌.​സി 8: 00pm കൊ​ച്ചി

ന​വം​ബ​ർ 4 ഈ​സ്റ്റ് ബം​ഗാ​ൾ 8: 00pm കൊ​ൽ​ക്ക​ത്ത

ന​വം​ബ​ർ 25 ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി 8: 00pm കൊ​ച്ചി

ന​വം​ബ​ർ 29 ചെ​ന്നൈ​യി​ൻ എ​ഫ്‌.​സി 8: 00pm കൊ​ച്ചി

ഡി​സം​ബ​ർ 3 എ​ഫ്.​സി ഗോ​വ 8: 00pm മ​ഡ്ഗാ​വ്

ഡി​സം​ബ​ർ 14 പ​ഞ്ചാ​ബ് എ​ഫ്‌.​സി 8: 00pm ഡ​ൽ​ഹി

ഡി​സം​ബ​ർ 24 മും​ബൈ സി​റ്റി 8: 00pm കൊ​ച്ചി

ഡി​സം​ബ​ർ 27 മോ​ഹ​ൻ ബ​ഗാ​ൻ 8: 00pm -കൊ​ൽ​ക്ക​ത്ത












Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISL 2023-24 schedule: Full list of Indian Super League matches
Next Story