Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'സ്റ്റാർട്ട് ഗെയിം'...

'സ്റ്റാർട്ട് ഗെയിം' ഐ.​എ​സ്.​എ​ൽ പ​ത്താം സീ​സ​ണ് ഇ​ന്ന് കൊ​ച്ചി​യി​ൽ കി​ക്കോ​ഫ്

text_fields
bookmark_border
ISL 2023
cancel
camera_alt

ഐ.​എ​സ്.​എ​ൽ ഉ​ദ്ഘാ​ട​ന മ​ത്സ​രം ന​ട​ക്കു​ന്ന കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ഗ്രൗ​ണ്ട് ഒ​രു​ക്കു​ന്നു

 -ബൈ​ജു കൊ​ടു​വ​ള്ളി

കൊ​​ച്ചി:​ ഫു​​ട്‌​​ബാ​​ൾ ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പി​​ന് വി​​രാ​​മം.​ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​ട്ബാ​ൾ പ​​ത്താം സീ​​സ​​ണ്​ വ്യാ​ഴാ​ഴ്ച​ കൊ​ച്ചി ക​​ലൂ​​ർ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ കി​​ക്കോ​​ഫ്.​ ഐ.​എ​സ്.​എ​ല്ലി​ലെ ബ​ദ്ധ​വൈ​രി​ക​ളും അ​യ​ൽ​ക്കാ​രു​മാ​യ കേ​​ര​​ള ബ്ലാ​​സ്​​​റ്റേ​​ഴ്​​​സും ബാം​ഗ്ലൂ​ർ എ​​ഫ്.​​സി​​യും ത​​മ്മി​ലാ​ണ്​ പു​​തി​​യ സീ​​സ​​ണി​​ലെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബം​ഗ​ളൂ​രു​വു​മാ​യി പ്ലേ ​ഓ​ഫി​നി​ടെ വി​വാ​ദ ഫ്രീ ​കി​ക്ക് ഗോ​ളി​നെ​ത്തു​ട​ർ​ന്ന് ക​ളം​വി​ട്ട​തി​ന്‌ പി​ഴ​യും വി​ല​ക്കും ല​ഭി​ച്ച ബ്ലാ​സ്​​റ്റേ​ഴ്സി​ന്​ ‘പ​ക’ വീ​ട്ട​ൽ കൂ​ടി​യാ​കും ഇ​ന്ന​ത്തെ ക​ളി. അ​തു​കൊ​ണ്ട്​ ത​ന്നെ ഇ​രു ടീ​മി​നും ജ​യം അ​ഭി​മാ​ന​പ്ര​ശ്നം കൂ​ടി​യാ​ണ്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ക​യാ​ണ് ക​ലൂ​ർ. തു​​ട​​ര്‍ച്ച​​യാ​​യ എ​​ട്ടാം സീ​​സ​​ണി​​ലും ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്നു​​വെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട് ഇ​ക്കു​റി. കൂ​ടു​ത​ല്‍ ടീ​മു​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന പു​തി​യ സീ​സ​ണി​ൽ കി​ക്കോ​ഫി​ന്‍റെ സ​മ​യ​ത്തി​ല​ട​ക്കം മാ​റ്റ​ങ്ങ​ളു​ണ്ട്.

12 ടീ​​മു​​ക​​ളാ​​ണ് കി​​രീ​​ട​​പ്പോ​​രി​​നു​​ള്ള​​ത്. ഐ ​​ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​രാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച പ​​ഞ്ചാ​​ബ് എ​​ഫ്‌.​സി​യാ​ണ്​ പു​തു​മു​ഖ ടീം. ​ക​പ്പ​ടി​ക്കാ​നും മി​ക​വ്​ കാ​ട്ടാ​നു​മാ​യി മി​ക​ച്ച ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ടീ​മു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കൊ​പ്പം വി​ദേ​ശ താ​ര​ങ്ങ​ളു​ടെ മി​ക​ച്ച നി​ര​ ഓ​രോ ടീ​മി​ലു​മു​ണ്ട്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ ഡ്യൂ​റ​ൻ​ഡ്​ ക​പ്പ് നേ​ടി​യാ​ണ് ഐ.​എ​സ്.​എ​ല്ലി​നെ​ത്തു​ന്ന​ത്. എ​ഫ്.​സി ഗോ​വ, ഒ​ഡി​ഷ എ​ഫ്.​സി, ബം​ഗ​ളൂ​രു എ​ഫ്.​സി, ചെ​ന്നൈ​യി​ൻ എ​ഫ്.​സി, ​ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി, മും​ബൈ സി​റ്റി എ​ഫ്.​സി, നോ​ർ​ത്ത്​ ഈ​സ്റ്റ്​ യു​നൈ​റ്റ​ഡ്,ജം​ഷ​ഡ്​​പു​ർ എ​ഫ്.​സി, പ​ഞ്ചാ​ബ്​ എ​ഫ്.​സി, ഈ​സ്റ്റ്​ ബം​ഗാ​ൾ എ​ന്നി​വ​യാ​ണ് മ​റ്റ്​​ ടീ​മു​ക​ൾ.

സ​മ​യ​ത്തി​ലും മാ​റ്റം

രാ​ത്രി എ​ട്ടു മ​ണി​ക്കാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും കി​ക്കോ​ഫ്. ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ദ്യ മ​ത്സ​രം വൈ​കീ​ട്ട് 5.30ന് ​തു​ട​ങ്ങും.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ളി​ല്ല

ക​​ഴി​​ഞ്ഞ സീ​​സ​​ണു​​ക​​ളി​​ലേ​​ത് പോ​​ലെ ഇ​​ത്ത​​വ​​ണ​​യും പ്ര​​ത്യേ​​ക ഉ​​ദ്ഘാ​​ട​​ന​ച്ച​ട​​ങ്ങു​​ക​​ള്‍ ഉ​​ണ്ടാ​​വി​​ല്ല. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം കാ​​ണാ​​ന്‍ വി.​ഐ.​പി.​ക​​ള്‍ എ​​ത്തു​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ലും സം​​ഘാ​​ട​​ക​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്ന് വ്യ​​ക്ത​​ത​​യി​​ല്ല. മ​​ത്സ​​ര​​ത്തി​​ന്‍റെ ഭൂ​രി​ഭാ​ഗം ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ച്ചെ​ന്ന്​ സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ഐ.​എ​സ്.​എ​ൽ ജേ​താ​ക്ക​ൾ ഇ​തു​വ​രെ

  • 2014 അ​​ത്‌​​ല​​റ്റി​​കോ ഡി ​​കൊ​​ല്‍ക്ക​​ത്ത
  • 2015 ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌.​സി
  • 2016 അ​​ത്‌​​ല​​റ്റി​​കോ ഡി ​​കൊ​​ല്‍ക്ക​​ത്ത
  • 2017-18 ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌.​സി
  • 2018-19 ബം​​ഗ​​ളൂ​​രു എ​​ഫ്‌.​സി
  • 2019-20 എ.​​ടി.​കെ എ​​ഫ്‌.​സി
  • 2020-21 മും​​ബൈ സി​​റ്റി എ​​ഫ്‌.​​സി
  • 2021-22 ഹൈ​​ദ​​ര​ബാ​​ദ് എ​​ഫ്‌.​സി
  • 2022-23 മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports newsISL 2023
News Summary - Start Game-ISL 10th season kicks off on thursday in Kochi
Next Story