Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രശാന്തിന് ഗോൾ;...

പ്രശാന്തിന് ഗോൾ; ചെന്നൈയിൻ-ബംഗളൂരു സമനില

text_fields
bookmark_border
പ്രശാന്തിന് ഗോൾ; ചെന്നൈയിൻ-ബംഗളൂരു സമനില
cancel

ചെ​ന്നൈ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ​നി​ന്ന് ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യി​ലേ​ക്ക് കൂ​ടു​മാ​റി​യ മ​ല​യാ​ളി താ​​രം പ്ര​ശാ​ന്ത് മോ​ഹ​ൻ ഗോ​ൾ നേ​ടി​യ ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല. ബം​ഗ​ളൂ​രു എ​ഫ്.​സി​യെ​യാ​ണ് ചെ​ന്നൈ​യി​ൻ 1-1ന് ​ത​ള​ച്ച​ത്.

നാ​ലാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ​യു​ടെ ഗോ​ളി​ൽ ബം​ഗ​ളൂ​രു​വാ​ണ് ലീ​ഡെ​ടു​ത്ത​ത്. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ച്വ​റി സ​മ​യ​ത്ത് പ്ര​ശാ​ന്ത് ചെ​ന്നൈ​യി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 82ാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ​യെ ബോ​ക്സി​ന് തൊ​ട്ടു​പു​റ​ത്ത് ഫൗ​ൾ ചെ​യ്ത​തി​​ന് ഗോ​ളി ദേ​ബ്ജി​ത് മ​ജും​ദാ​ർ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട​തി​നെ തു​ട​ർ​ന്ന് 10 പേ​രു​മാ​യാ​ണ് ചെ​​ന്നൈ പി​ന്നീ​ട് ക​ളി​ച്ച​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു പോ​യ​ന്റു​മാ​യി ചെ​ന്നൈ​യി​നും ബം​ഗ​ളു​രു​വും ​പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഹൈ​ദ​രാ​ബാ​ദി​നൊ​പ്പ​മെ​ത്തി.

Show Full Article
TAGS:ISL Chennaiyin FC Bengaluru FC ISL 2022 
News Summary - ISL 2022-23: Chennaiyin FC vs Bengaluru FC
Next Story