Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.എസ്​.എൽ: ബ്ലാസ്​റ്റേഴ്​സ്​ തോൽവിയോടെ തുടങ്ങി
cancel
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ:...

ഐ.എസ്​.എൽ: ബ്ലാസ്​റ്റേഴ്​സ്​ തോൽവിയോടെ തുടങ്ങി

text_fields
bookmark_border

ഫറ്റോർഡ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ എട്ടാം സീസണിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ തോൽവിയോടെ തുടക്കം. ഉദ്​ഘാടന മത്സരത്തിൽ അത്​ലറ്റിക്കോ മോഹൻ ബഗാൻ രണ്ടിനെതിരെ നാല്​ ഗോളുകൾക്കാണ്​ കൊമ്പൻമാരെ വീഴ്​ത്തിയത്​. ഇരട്ട ഗോളുകളുമായി ഫ്രഞ്ച്​ മിഡ്​ഫീൽഡർ ഹ്യൂഗോ ബൗമസ്​ ബഗാന്​ വേണ്ടി തിളങ്ങി. മൂന്നാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു താരം വലകുലുക്കിയത്​.

റോയ്​ കൃഷ്​ണയും (27) ലിസ്റ്റൺ കൊളോകോയും (50) ഓരോ ഗോളുകൾ വീതം നേടി. സഹൽ അബ്​ദുസ്സമതും (24) ജോര്‍ജ് ഡയസുമാണ്​ (69) ബ്ലാസ്​റ്റേഴ്​സിന്‍റെ ഗോൾ സ്​കോറർമാർ​.

എ.ടി.കെക്ക്​ തന്നെയായിരുന്നു കളിയിൽ മുൻതൂക്കം. തുടക്കം മുതലേ ആക്രമിച്ച്​ കളിച്ച മുൻ ചാംപ്യൻമാർ മൂന്നാം മിനിറ്റിൽ തന്നെ വലകുലുക്കുകയും ചെയ്​തു. ​കൊളോകോയുടെ അസിസ്റ്റിൽ ബൗമസാണ് ഗോളടിക്ക്​ തുടക്കം കുറിച്ചത്​. 24-ാം മിനിറ്റിൽ രാഹുലിന്‍റെ ക്രോസിലൂടെ സഹൽ തിരിച്ചടിച്ചെങ്കിലും ​റോയ്​ കൃഷ്​ണ പെനാൽട്ടിയിലൂടെ വീണ്ടും എ.ടി.കെയുടെ ലീഡുയർത്തി.

എന്നാൽ, കൊമ്പൻമാരുടെ പ്രതിരോധ​ നിരയുടെ പിഴവ്​ മുതലെടുത്ത്​ മിനിറ്റുകൾക്കകം ബൗമസ്​ തന്‍റെ രണ്ടാമത്തെ ഗോളും കുറിച്ചു. ഒറ്റയ്​ക്ക്​ പന്തുമായി വന്ന്​ വലതുവിങ്ങിലൂടെ ബ്ലാസ്​റ്റേഴ്​സിന്‍റെ ബോക്സിലേക്ക്​ കൂറ്റനൊരടിയായിരുന്നു​​ ഫ്രഞ്ച്​ താരം. ആദ്യ പകുതി അവസാനിക്കു​േമ്പാൾ 3-1 എന്ന ശക്​തമായ നിലയിലായിരുന്നു അവർ.

രണ്ടാം പകുതിയുടെ തുടക്കത്തിലും എ.ടി.കെ ഞെട്ടിച്ചു. റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ കിടിലൻ കര്‍വിങ്ങ് ഷോട്ടിലൂടെ ലിസ്റ്റണ്‍ കൊളാകോ ഗോൾ നേട്ടം നാലാക്കിയുയർത്തുകയായിരുന്നു. മഞ്ഞപ്പടക്ക്​ പെരേര ഡയസ്​ 68ാം മിനിറ്റിൽ ആശ്വാസ ഗോൾ സമ്മാനിക്കുകയും ചെയ്​തു. അതേസമയം, ബ്ലാസ്​റ്റേഴ്​സിന്‍റെ മലയാളി താരം കെ.പി രാഹുൽ മത്സരത്തിൽ പരിക്കേറ്റ്​ പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersHugo BoumousATK Mohun BaganISL 2021
News Summary - ISL 2021 ATK Mohun Bagan Beat Kerala Blasters
Next Story