ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ മഞ്ഞപ്പട ഇന്ന് ജാംഷഡ്പുരിനെതിരെ
text_fieldsപനാജി: ഐ.എസ്.എൽ പുതിയ സീസണിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്ന രണ്ടു കൊമ്പന്മാർ ഇന്ന് മുഖാമുഖം. പട്ടികയിൽ രണ്ടാമതുള്ള കേരള ബ്ലാസ്റ്റേഴ്സും അവസാന മത്സരം തോറ്റ് ആദ്യ നാലിനു പുറത്തായ ജാംഷഡ്പൂരും തമ്മിലാണ് ബംബോളിനിൽ ജീവന്മരണ പോരാട്ടം.
അവസാന കളിയിൽ നോർത്ത് ഈസ്റ്റിനെതിരെ ആധികാരിക ജയവുമായാണ് മഞ്ഞപ്പട എത്തുന്നതെങ്കിൽ ബംഗളൂരുവിനോട് തോറ്റാണ് ഉരുക്കുനഗരക്കാരുടെ വരവ്. ഇരു ടീമുകളും മുമ്പ് മുഖാമുഖം വന്നപ്പോൾ 1-1ന് സമനിലയായിരുന്നു മത്സരഫലം. ഗ്രെഗ് സ്റ്റുവർട്ടിനെ പോലുള്ള മിടുക്കർ ജാംഷഡ്പുർ ആക്രമണത്തിന് കരുത്തു പകരുമ്പോൾ അൽവാരോ വാസ്ക്വസ്, അഡ്രിയൻ ലൂന എന്നിവരടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സ് നിര.