നോർത്ത് ഈസ്റ്റിനെ തകർത്തു; ജാംഷഡ്പൂർ എഫ്.സി സെമിക്കരികെ
text_fieldsമഡ്ഗാവ്: ഐ.എസ്.എല്ലിൽ സെമിഫൈനൽ ഏറക്കുറെ ഉറപ്പിച്ച് ജാംഷഡ്പൂർ എഫ്.സി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-2ന് കീഴടക്കിയ ജാംഷഡ്പൂർ 34 പോയന്റാമായി ഒന്നാമതുള്ള ഹൈദരാബാദിന്റെ (35) തൊട്ടടുത്തെത്തി.
രണ്ടു ഗോൾ ലീഡെടുത്ത ശേഷം ഒരു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോളുകൾ തിരിച്ചുവാങ്ങിയ ജാംഷഡ്പൂർ രണ്ടു പോയന്റ് നഷ്ടപ്പെടുത്തിയേക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ മൂന്നാം ഗോളുമായി വിജയത്തിലെത്തുകയായിരുന്നു.
സൈമൻലെൻ ഡുംഗൽ (35), ഗ്രെഗ് സ്റ്റുവാർട്ട് (59) എന്നിവരുടെ ഗോളുകളിൽ മുന്നിലായിരുന്ന ജാംഷഡ്പൂരിനെ 66, 67 മിനിറ്റുകളിൽ ഡാൻമാവിയ, മാഴ്സലീന്യോ എന്നിവരുടെ ഗോളിലാണ് നോർത്ത് ഈസ്റ്റ് പിടിച്ചത്. എന്നാൽ, 84ാം മിനിറ്റിൽ സ്റ്റുവാർട്ടിന്റെ മനോഹര പാസിൽ ഫസ്റ്റ് ടൈം ഫിനിഷിങ്ങിലൂടെ പകരക്കാരൻ ജോർഡൻ മുറെ ജാംഷഡ്പൂരിന് ജയമൊരുക്കി.