ചെന്നൈയിനെ തകർത്ത് ജാംഷഡ്പൂർ രണ്ടാമത്
text_fieldsവാസ്കോ: ചെന്നൈയിൻ എഫ്.സിയെ 4-1ന് തകർത്ത് ജാംഷഡ്പൂർ എഫ്.സി ഐ.എസ്.എൽ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സുമായി സമനില പാലിച്ച് രണ്ടാമതായിരുന്ന എ.ടി.കെ മോഹൻ ബഗാനെ (30) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജാംഷഡ്പൂർ (31) രണ്ടാമതെത്തിയത്. ഹൈദരാബാദ് എഫ്.സിയാണ് (32) ഒന്നാമത്. ബ്ലാസ്റ്റേഴ്സ് (27) നാലാമതാണ്.
ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ ചെന്നൈയിൻ വലയിൽ അടിച്ചുകയറ്റിയാണ് ജാംഷഡ്പൂർ ആധിപത്യം പ്രകടമാക്കിയത്. ഋത്വിക് ദാസ്, ബോറിസ് സിങ്, ഡാനിയൽ ചുക്വു എന്നിവരായിരുന്നു സ്കോറർമാർ. രണ്ടാം പകുതി തുടങ്ങിയ ഉടൻ ദീപക് ദേവ്റാനിയുടെ സെൽഫ് ഗോൾ കൂടിയായതോടെ ലീഡ് 4-0 ആയി. പിന്നീട് നെരിയൂസ് വാൽസ്കിസ് ആണ് പരാജയഭാരം കുറച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

