Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
isl kerala blasters
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഎല്ലാവർക്കും...

എല്ലാവർക്കും തോൽപ്പിക്കാനൊരു മഞ്ഞപ്പട; കേരള ബ്ലാസ്​​േ​റ്റഴ്​സിനെ തകർത്ത്​ ഒഡിഷക്ക്​ ആദ്യ ജയം

text_fields
bookmark_border

പനാജി: തോൽവി തുടർക്കഥയാക്കിയ കേരള ബ്ലാസ്​റ്റേഴ്​സ്​ ലീഗിലെ അവസാന സ്​ഥാനക്കാരായ ഒഡിഷ എഫ്​.സിയോടും തോറ്റു. പത്തും പതിനൊന്നും സ്​ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ കേരള ബ്ലാസ്​റ്റേഴ്​സിനെ ഒഡിഷ എഫ്​.സി 4-2നാണ്​​ തോൽപ്പിച്ചത്​. സീസണിൽ ഒഡിഷയുടെ ആദ്യ ജയമാണിത്​.

ഗോളടിച്ച്​ തുടങ്ങിയതിനു ശേഷമാണ്​ ബ്ലാസ്​റ്റേഴ്​സ്​ നാല്​ ഗോളുകളും വഴങ്ങിയത്​. ഏഴാം മിനിറ്റിൽ ജോർഡാൻ മറെയുടെ ഹെഡർ ഗോളിൽ ബ്ലാസ്​റ്റേഴ്​സ്​ മുന്നിലെത്തി. എന്നാൽ, പിന്നീട്​ കണ്ടത്​ ഒഡിഷയുടെ വിളയാട്ടമാണ്​. 22ാം മിനിറ്റിൽ സെൽഫ്​ ഗോളിൽ (ജീക്​സൺ സിങ്​)​ അവർ ഒപ്പമെത്തി​. ആദ്യ പകുതി തന്നെ സ്​റ്റീവൻ ടെയ്​ലറുടെ ഗോളിൽ (42) മുന്നിലും. രണ്ടാം പകുതി ഡീഗോ മൗറീ​ഷ്യോയുടെ (50, 60) ഡബിൾ ഗോളുമെത്തിയതോടെ ഒഡിഷ ജയം ഉറപ്പിച്ചു.

പകരക്കാരനായി ഇറങ്ങിയ ഗാരി ഹൂപ്പറാണ്​(79) ബ്ലാസ്​റ്റേഴ്​സി​‍െൻറ രണ്ടാം ഗോൾ നേടിയത്​. ആറും അഞ്ചും പോയൻറുമായി ബ്ലാസ്​റ്റേഴ്​സും ഒഡിഷയും അവസാന സ്​ഥാനങ്ങളിൽ തന്നെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islkerala blastersodisha fc
News Summary - Odisha beat Kerala Blasters for first win
Next Story