ആവേശപ്പോരിൽ ജാംഷഡ്പുർ; നോർത്ത് ഈസ്റ്റിനെ തകർത്തത് 3-2ന്
text_fieldsജാംഷഡ്പൂരിന്റെ വിജയഗോൾ നേടിയ ഇഷാൻ പണ്ഡിത
ബാംബോലിം: ഐ.എസ്.എല്ലിൽ ആവേശം നിറഞ്ഞ മത്സരത്തിൽ ഇഞ്ചുറി സമയത്തെ ഗോളിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-2ന് മറികടന്ന് ജാംഷഡ്പുർ എഫ്.സി മുൻനിരയിൽ. സൂപ്പർ സബ് ഇഷാൻ പണ്ഡിതയാണ് ഇഞ്ചുറി സമയത്ത് ജാംഷഡ്പുരിന് ജയം സമ്മാനിച്ചത്.
ജോർഡൻ മറി, ബോറിസ് സിങ് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ ഡൊഷോൺ ബ്രൗണിന്റെ ബൂട്ടിൽ നിന്നായിരുന്നു. ജയത്തോടെ 16 പോയന്റായ ജാംഷഡ്പുർ ഹൈദരാബാദിനും മുംബൈക്കുമൊപ്പമെത്തി. ഗോൾ ശരാശരിയിൽ പിന്നിലായതിനാൽ മൂന്നാം സ്ഥാനത്താണ് ടീം. നോർത്ത് ഈസ്റ്റ് എട്ടു പോയന്റുമായി പത്താമത് തുടരുന്നു.