Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_right'രണ്ടടിച്ച്' ഡയസ്;...

'രണ്ടടിച്ച്' ഡയസ്; ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; സെമി സാധ്യത നിലനിർത്തി

text_fields
bookmark_border
രണ്ടടിച്ച് ഡയസ്; ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; സെമി സാധ്യത നിലനിർത്തി
cancel

വാ​സ്കോ: മൂ​ന്ന​ടി​ച്ച് മൂ​ന്നു പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഐ.​എ​സ്.​എ​ൽ സെ​മി ഫൈ​ന​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ 3-0ത്തി​നാണ് ബ്ലാ​സ്റ്റേ​ഴ്സ് തകർത്തത്. നാലാമതുള്ള മുംബൈ സിറ്റിയും ജയം നേടിയതോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഹൈ​ദ​രാ​ബാ​ദ് (35), ജാം​ഷ​ഡ്പൂ​ർ (34), എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ (31) ടീ​മു​ക​ളാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ. മുംബൈക്ക് 31ഉം ബ്ലാസ്റ്റേഴ്സിന് 30ഉം പോയന്റുണ്ട്. മാർച്ച് രണ്ടിന് നടക്കുന്ന ബ്ലാസ്റ്റേഴ്സ്-മുംബൈ കളി ഇതോടെ അതിനിർണായകമായി.

ഗോ​ളും ന​ല്ല ക​ളി​യും വി​ട്ടു​നി​ന്ന ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം മൂ​ന്നു മി​നി​റ്റി​ന്റെ ഇ​ട​വേ​ള​യി​ൽ ര​ണ്ടു​വ​ട്ടം എ​തി​ർ​വ​ല കു​ലു​ക്കി​യ ജോ​ർ​ഹെ പെ​രേ​ര ഡ​യ​സും (52, 55) ഇ​ഞ്ചു​റി സ​മ​യ​ത്ത് ല​ക്ഷ്യം​ക​ണ്ട അ​ഡ്രി​യാ​ൻ ലൂ​ന​യും ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ൽ ചെ​ന്നൈ​യി​നെ​തി​രെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം 3-0 ജ​യം സ​മ്മാ​നി​ച്ച​ത്.

തോ​റ്റാ​ലോ സ​മ​നി​ല വ​ഴ​ങ്ങി​യാ​ലോ സെ​മി സാ​ധ്യ​ത​യെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ൽ വാ​സ്കോ​യി​ലെ തി​ല​ക് മൈ​താ​ന​ത്തി​റി​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് പ​ക്ഷേ ആ​ദ്യ​പ​കു​തി​യി​ൽ കെ​ട്ടു​റ​പ്പു​ള്ള ക​ളി​യ​ല്ല കെ​ട്ട​ഴി​ച്ച​ത്. സ​സ്‍പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ പെ​രേ​ര ഡ​യ​സ് അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​ക​യും ചെ​യ്തു. ഒ​രു​ത​വ​ണ ഗോ​ളി​യി​ല്ലാ​ത്ത പോ​സ്റ്റി​ലേ​ക്ക് പ​ന്ത് ത​ട്ടി​യി​ടു​ന്ന​തി​ൽ വ​രെ അ​ർ​ജ​ന്റീ​ന​ക്കാ​ര​ന് പി​ഴ​ച്ചു.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റ​ങ്ങി​യ​ത് മ​റ്റൊ​രു ബ്ലാ​സ്റ്റേ​ഴ്സും ഡ​യ​സു​മാ​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു​ക​ളി​ച്ച മ​ഞ്ഞ​പ്പ​ട ഏ​ഴു മി​നി​റ്റി​കം ആ​ദ്യ വെ​ടി​പൊ​ട്ടി​ച്ചു. ഹാ​ഫ് ലൈ​നി​ൽ​നി​ന്ന് ഹ​ർ​മ​ൻ​ജോ​ത് ഖ​ബ്ര നീ​ട്ടി​ന​ൽ​കി​യ പാ​സി​ൽ ലൂ​ന വ​ഴി എ​ത്തി​യ പ​ന്ത് മു​ൻ പി​ഴ​വു​ക​ൾ​ക്ക് പ്രാ​യ​ശ്ചി​ത്തം ചെ​യ്ത് ഡ​യ​സ് വ​ല​യി​ലെ​ത്തി​ച്ചു. മി​നി​റ്റു​ക​ൾ​ക്കം താ​രം ര​ണ്ടാം ഗോ​ളു​മ​ടി​ച്ചു. അ​ൽ​വാ​രോ വാ​സ്ക്വ​സി​ന്റെ പാ​സു​മാ​യി ക​യ​റി സ​ഞ്ജീ​വ് സ്റ്റാ​ലി​ൻ പാ​യി​ച്ച ഷോ​ട്ട് ക്രോ​സ് ബാ​റി​ൽ ത​ട്ടി​മ​ട​ങ്ങി​യ​പ്പോ​ൾ ഡ​യ​സ് അ​വ​സ​രം പാ​ഴാ​ക്കി​യി​ല്ല. അ​വ​സാ​ന വി​സി​ലി​ന് നി​മി​ഷ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ല​ഭി​ച്ച ഫ്രീ​കി​ക്ക് ലൂ​ന ഉ​യ​ർ​ത്തി​വി​ട്ട​ത് ചെ​ന്നൈ​യി​ൻ ഗോ​ളി വി​ശാ​ൽ കെ​യ്ത്തി​ന് പി​ടി​കൊ​ടു​ക്കാ​തെ വ​ല​യി​ലേ​ക്ക് ഊ​ർ​ന്നി​റ​ങ്ങി.

മുംബൈക്ക് ജയം

ബാംബോലിം: ജയവുമായി മുംബൈ സിറ്റി എഫ്.സി ഐ.എസ്.എൽ സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി.ഗോവയെ 2-0ത്തിനാണ് മുംബൈ കീഴടക്കിയത്. ​മെഹ്താബ് സിങ്ങും (35) ഡീഗോ മൗറീഷ്യോയുമാണ് (86) ഗോളുകൾ നേടിയത്. മത്സരം ഗോൾരഹിതമായി നിൽക്കെ കിട്ടിയ പെനാൽറ്റി പാഴാക്കിയത് ഗോവക്ക് തിരിച്ചടിയായി.

Show Full Article
TAGS:ISL Kerala Blasters 
News Summary - ISL: Kerala Blasters Won ​
Next Story