Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഹൈഫൈ ഹൈദരാബാദ്;...

ഹൈഫൈ ഹൈദരാബാദ്; ബം​ഗ​ളൂ​രു​വി​നും ജ​യം

text_fields
bookmark_border
ഹൈഫൈ ഹൈദരാബാദ്; ബം​ഗ​ളൂ​രു​വി​നും ജ​യം
cancel
camera_alt

ഹൈ​ദ​രാ​ബാ​ദി​ന്റെ ഗോ​ൾ നേ​ടി​യ ജാ​വോ വി​ക്ട​റി​ന്റെ ആ​ഹ്ലാ​ദം

വാ​സ്കോ: ഐ.​എ​സ്.​എ​ല്ലി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി ഒ​ന്നാം സ്ഥാ​ന​ത്ത് ലീ​ഡു​യ​ർ​ത്തി. ഒ​ഡി​ഷ എ​ഫ്.​സി​യെ 3-2നാ​ണ് ഹൈ​ദ​രാ​ബാ​ദ് കീ​ഴ​ട​ക്കി​യ​ത്. ബം​ഗ​ളൂ​രു എ​ഫ്.​സി ​3-0ത്തി​ന് ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ​യും തോ​ൽ​പി​ച്ചു.

ജ​യ​ത്തോ​ടെ 13 മ​ത്സ​ര​ങ്ങ​ളി​ൽ ഹൈ​ദ​രാ​ബാ​ദി​ന് 23 പോ​യ​ന്‍റാ​യി. ര​ണ്ടു ക​ളി കു​റ​ച്ചു​ക​ളി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സാ​ണ് 20 പോ​യ​േ​ൻ​റാ​ടെ ര​ണ്ടാ​മ​ത്. ഒ​ഡി​ഷ 13 മ​ത്സ​ര​ങ്ങ​ളി​ൽ 17 പോ​യ​​ന്‍റു​മാ​യി ഏ​ഴാ​മ​താ​ണ്. ജെ​റി മാ​വി​മിം​ഗ്താം​ഗ​യി​ലൂ​ടെ 45ാം മി​നി​റ്റി​ൽ ഒ​ഡി​ഷ​യാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ ജോ​യ​ൽ ചി​യാ​നീ​സ്, ജാ​വോ വി​ക്ട​ർ, ആ​കാ​ശ് മി​ശ്ര എ​ന്നി​വ​രു​ടെ ഗോ​ളു​ക​ൾ ഹൈ​ദ​രാ​ബാ​ദ് ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ജൊ​നാ​ഥാ​സ് ക്രി​സ്റ്റ്യ​നി​ലൂ​ടെ ഒ​രു ഗോ​ൾ കൂ​ടി നേ​ടി​യെ​ങ്കി​ലും ഒ​ഡി​ഷ​ക്ക് സ​മ​നി​ല പി​ടി​ക്കാ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നാ​യി ഉ​ദാ​ന്ത സി​ങ് ര​ണ്ടു വ​ട്ടം സ്കോ​ർ ചെ​യ്ത​പ്പോ​ൾ ഒ​രു ഗോ​ൾ ഈ​മാ​ൻ ബ​റാ​ഫ​യു​ടെ വ​ക​യാ​യി​രു​ന്നു. 13 വീ​തം മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ന് 18ഉം ​ബം​ഗ​ളൂ​രു​വി​ന് 17ഉം ​പോ​യ​ന്‍റാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLBengaluru FCOdishaHyderabad FC
News Summary - ISL: Hyderabad FC defeats Odisha, Bengaluru FC won
Next Story