ഐ.എസ്.എൽ: ജാംഷഡ്പുരിനെ വീഴ്ത്തി ഗോവ
text_fieldsബാംബോലിം: ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച എഫ്.സി ഗോവക്ക് ഐ.എസ്.എല്ലിൽ മൂന്നാം വിജയം. ജാംഷഡ്പുർ എഫ്.സിയെയാണ് ആവേശകരമായ മത്സരത്തിൽ ഗോവ 2-1ന് തോൽപിച്ചത്.
സ്റ്റാർ സ്ട്രൈക്കർ ഇഗോർ ആൻഗുലോയുടെ ഇരട്ട ഗോളുകളാണ് ഗോവക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിൽ 33ാം മിനിറ്റിൽ സ്റ്റീഫൻ എസെയുടെ ഗോളിൽ മുന്നിൽ കടന്ന ജാംഷഡ്പുരിനെതിരെ 63ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നാണ് ആൻഗുലോ സമനില ഗോൾ കണ്ടെത്തിയത്. കളി സമനിലയിലേക്ക് നീങ്ങവെ ഇഞ്ചുറി സമയത്ത് എഡു ബേഡിയയുടെ ഗോളിൽനിന്നായിരുന്നു ഗോവക്ക് ജയം നൽകിയ ആൻഗുലോയുടെ രണ്ടാം ഗോൾ. ഇതോടെ പത്തു പോയൻറുള്ള ജാംഷഡ്പുരിനെ മറികടന്ന് 11 പോയൻറുള്ള ഗോവ അഞ്ചാം
സ്ഥാനത്തേക്ക് കയറി.

