നസീരിക്ക് ഹാട്രിക്; എ.ടി.കെക്ക് ജയം
text_fieldsമഡ്ഗാവ്: ഒരുകാലത്ത് ഇന്ത്യൻ മൈതാനങ്ങളിൽ നിറഞ്ഞുനിന്ന ഇറാൻകാരൻ ജാംഷിദ് നസീരിയുടെ ഇന്ത്യക്കാരനായ മകൻ കിയാൻ നസീരി തകർപ്പൻ ഹാട്രികുമായി വരവറിയിച്ച ഐ.എസ്.എൽ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാന് ജയം. 'കൊൽക്കത്ത ഡെർബി'യിൽ ഈസ്റ്റ് ബംഗാളിനെ 3-1നാണ് എ.ടി.കെ തോൽപിച്ചത്.
ആദ്യപകുതിയിൽ ഡാരൻ സിഡോലിന്റെ ഗോളിൽ മുന്നിൽ കടന്ന ഈസ്റ്റ് ബംഗാളിനെ ഇടവേളക്കുശേഷം പകരക്കാരനായി കളത്തിലെത്തിയ നസീരി മുക്കിക്കളയുകയായിരുന്നു. 64ാം മിനിറ്റിൽ സമനില ഗോൾ നേടിയ നസീരി ഇഞ്ചുറി സമയത്താണ് രണ്ടു തവണ കൂടി സ്കോർ ചെയ്ത ടീമിന് ജയം സമ്മാനിച്ചത്. ജയത്തോടെ എ.ടി.കെ 11 കളികളിൽ 19 പോയന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു.