Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഹാ​ട്രി​ക്​ ബ്രൗ​ൺ;...

ഹാ​ട്രി​ക്​ ബ്രൗ​ൺ; മുമ്പന്മാരെ തളച്ച്​ നോ​ർ​ത്ത്​ ഈ​സ്റ്റ്​ യു​നൈ​റ്റ​ഡ്

text_fields
bookmark_border
ഹാ​ട്രി​ക്​ ബ്രൗ​ൺ; മുമ്പന്മാരെ തളച്ച്​ നോ​ർ​ത്ത്​ ഈ​സ്റ്റ്​ യു​നൈ​റ്റ​ഡ്
cancel
camera_alt

ഹാ​ട്രി​ക്​ നേ​ടി​യ ഡെ​ഷോ​ൺ ബ്രൗ​ൺ

മ​ഡ്​​ഗാ​വ്​: ഐ.​എ​സ്.​എ​ല്ലി​ൽ മു​മ്പ​ന്മാ​രാ​യ മും​ബൈ സി​റ്റി​​യെ ത​ള​ച്ച്​ നോ​ർ​ത്ത്​ ഈ​സ്റ്റ്​ യു​നൈ​റ്റ​ഡ്. ഗോ​ൾ​മ​ഴ പെ​യ്ത മ​ത്സ​ര​ത്തി​ൽ ആ​റു ഗോ​ൾ പ​ങ്കി​ട്ടാ​ണ്​ ഇ​രു​നി​ര​യും പോ​യ​ന്‍റ്​ ​പ​ങ്കു​വെ​ച്ച​ത്. എ​ട്ടു ക​ളി​ക​ളി​ൽ 16 പോ​യ​ന്‍റു​മാ​യി മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്ത്​ തു​ട​രു​മ്പോ​ൾ നോ​ർ​ത്ത്​ ഈ​സ്റ്റ്​ ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു പോ​യ​ന്‍റു​മാ​യി ഒ​മ്പ​താ​മ​താ​ണ്.

ലീ​ഡ്​ മാ​റി​മ​റി​ഞ്ഞ ക​ളി​യാ​യി​രു​ന്നു ​ഫ​റ്റോ​ർ​ഡ​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ. ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്​ നോ​ർ​ത്ത്​ ഈ​സ്റ്റ്. പി​ന്നീ​ട്​ തു​ട​രെ മൂ​ന്നു ഗോ​ൾ നേ​ടി​യ മും​ബൈ മു​ൻ​തൂ​ക്കം നേ​ടി. എ​ന്നാ​ൽ, വി​ടാ​തെ പൊ​രു​തി​യ ഹൈ​ലാ​ൻ​ഡേ​ഴ്​​സ്​ ര​ണ്ടു ഗോ​ൾ​കൂ​ടി​യ​ടി​ച്ച്​ ഒ​പ്പം പി​ടി​ച്ചു.

ഹാ​ട്രി​ക്കു​മാ​യി ജ​മൈ​ക്ക​ൻ സ്​​ട്രൈ​ക്ക​ർ ഡെ​ഷോ​ൺ ബ്രൗ​ണാ​ണ്​ നോ​ർ​ത്ത്​ ഈ​സ്റ്റി‍െൻറ തി​രി​ച്ചു​വ​ര​വി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​ത്. 29, 56, 80 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബ്രൗ​ണി‍െൻറ ഗോ​ളു​ക​ൾ. ആ​ദ്യ ര​ണ്ടു ഗോ​ളു​ക​ൾ ലോ​ങ്​ ബാ​ളു​ക​ൾ നെ​ഞ്ചു​കൊ​ണ്ടും കാ​ലു​കൊ​ണ്ടും നി​യ​ന്ത്രി​ച്ച ശേ​ഷ​മു​ള്ള ഷോ​ട്ടു​ക​ളി​ലൂ​ടെ​യാ​യി​രു​​ന്നു​വെ​ങ്കി​ൽ മൂ​ന്നാം ഗോ​ൾ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​യി​രു​ന്നു. മ​റു​വ​ശ​ത്ത്​ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി സ്റ്റാ​ർ സ്​​ട്രൈ​ക്ക​ർ ഇ​ഗോ​ർ ആ​ൻ​ഗു​ലോ​യാ​ണ്​ മും​ബൈ മു​ന്നേ​റ്റ​ത്തി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​ത്. ഈ ​ര​ണ്ടു ഗോ​ളി​നും വ​ഴി​യൊ​രു​ക്കി​യ ബി​പി​ൻ സി​ങ്ങാ​യി​രു​ന്നു മൂ​ന്നാം ഗോ​ൾ സ്​​കോ​ർ ചെ​യ്ത​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2021
News Summary - ISL 2021
Next Story