Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightആറാടി ഹൈ​ദ​രാ​ബാ​ദ്;...

ആറാടി ഹൈ​ദ​രാ​ബാ​ദ്; ഒ​ഡി​ഷ​യെ 6-1ന്​ ​ത​രി​പ്പ​ണ​മാ​ക്കി; ഒ​ഗ്​​ബെ​ച്ചോ​ക്ക്​ ഹാ​ട്രി​ക്​

text_fields
bookmark_border
ആറാടി ഹൈ​ദ​രാ​ബാ​ദ്; ഒ​ഡി​ഷ​യെ 6-1ന്​ ​ത​രി​പ്പ​ണ​മാ​ക്കി; ഒ​ഗ്​​ബെ​ച്ചോ​ക്ക്​ ഹാ​ട്രി​ക്​
cancel

പ​നാ​ജി: തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി പു​തി​യ സീ​സ​ണി​ൽ വ​ര​വ​റി​യി​ച്ച ശേ​ഷം പ​തി​യെ പ​ത്തി​മ​ട​ക്കി മാ​ള​ത്തി​ലൊ​ളി​ച്ച ഒഡി​ഷ​യെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളി​ന്​ മു​ക്കി ഹൈ​ദ​രാ​ബാ​ദ്. നൈ​ജീ​രി​യ​ൻ താ​രം ഒ​ഗ്​​ബെ​ച്ചോ മൂ​ന്നു​വ​ട്ടം വ​ല​കു​ലു​ക്കി​യ ഏ​ക​പ​ക്ഷീ​യ മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ഹൈ​ദ​രാ​ബാ​ദ്​ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാന​ത്തേ​ക്കു ക​യ​റി.

ക​ളി​തു​ട​ങ്ങി 11ാം മി​നി​റ്റി​ൽ ഹൈ​ദ​രാ​ബാ​ദ്​ ലീ​ഡ്​ പി​ടി​ച്ചു. പ്ര​തി​രോ​ധ​നി​ര​ക്കി​ട​യി​ൽ കാ​ത്തു​നി​ന്ന ഒ​ഗ്​​ബെ​ച്ചോയു​ടെ കാ​ലി​ൽ ത​ട്ടി പ​ന്ത്​ വ​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ൾ​ക്കി​ടെ ഒ​ഡി​ഷ തി​രി​ച്ച​ടി​ച്ചു. യു​വാ​ന​ൻ ആ​യി​രു​ന്നു ഒ​ഡി​ഷ​യെ ഒ​പ്പ​മെ​ത്തി​ച്ച ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, ഒ​ഡി​ഷ​യു​ടെ ആ​ക്ര​​മ​ണ​വും ഗോ​ൾ​ദാ​ഹ​വും അ​തോ​ടെ ത​ത്​​കാ​ലം അ​വ​സാ​നി​ച്ചു. പി​ന്നീ​ട​ങ്ങോ​ട്ട്​ മൈ​താ​നം സാ​ക്ഷി​യാ​യ​ത​ത്ര​യും ഹൈ​ദ​രാ​ബാ​ദി​നെ​യും ഒഗ്​​ബെ​​ച്ചോ​യെ​യും മാ​ത്രം. ക​ളി തു​ട​ങ്ങും​മു​മ്പേ എ​തി​രാ​ളി​ക​ളു​ടെ വി​ദേ​ശി ക​രു​ത്തി​നെ ഒ​ഡി​ഷ കോ​ച്ച്​ പ്ര​ശം​സി​ച്ചി​രു​ന്നു. അ​ത്​ ഏ​റ്റെ​ടു​ത്താ​ണ്​ ഹൈ​ദ​രാ​ബാ​ദ്​ ക​ളി ന​യി​ച്ച​ത്.

സെ​റ്റ്​ പീ​സി​ൽ ത​ല​വെ​ച്ച്​ 39ാം മി​നി​റ്റി​ൽ ഒ​ഗ്​​ബെ​ച്ചോ ഹൈ​ദ​രാ​ബാ​ദി​നാ​യി​ ലീ​ഡ്​ പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വ​ല​കു​ലു​ങ്ങു​ന്ന​ത്​ തു​ട​ർ​ന്നു. 54ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​ടു​ത്ത വെ​ടി പൊ​ട്ടി​യ​ത്. ഇ​ത്ത​വ​ണ സ്​​പാ​നി​ഷ്​ താ​രം എ​ഡു ഗാ​ർ​സി​യ ന​ട​ത്തി​യ മി​ന്നും നീ​ക്ക​ത്തി​ലാ​യി​രു​ന്നു ഗോ​ളി‍ന്‍റെ പി​റ​വി. 60ാം മി​നി​റ്റി​ൽ ഒ​ഗ്​​ബെ​ച്ചോ ഹാ​ട്രി​ക്​ പൂ​ർ​ത്തി​യാ​ക്കി. നേ​ര​ത്തെ ഗ്രെ​ഗ്​ സ്റ്റു​വ​ർ​ട്ടും ഡെ​ഷോ​ൺ ബ്രൗ​ണും മാ​ത്ര​മാ​ണ്​ ഈ ​സീ​സ​ണി​ൽ ഹാ​ട്രി​ക്​ നേ​ടി​യ​ത്. 72ാം മി​നി​റ്റി​ൽ സെ​വ​രി​യോ​യും 86ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ ജൊ​ആ​വോ വി​ക്​​റ്റ​റും പ​ട്ടി​ക തി​ക​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odisha FCHyderabad FCISL 2021-22
News Summary - ISL 2021-22: Hyderabad FC Thrash Odisha FC 6-1
Next Story