Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightപത്തുമിനിട്ടിനിടെ...

പത്തുമിനിട്ടിനിടെ രണ്ടു ഗോൾ വാങ്ങി ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
പത്തുമിനിട്ടിനിടെ രണ്ടു ഗോൾ വാങ്ങി ബ്ലാസ്​റ്റേഴ്​സ്​
cancel

പനാജി: മുംബൈ സിറ്റി എഫ്​.സിക്കെതിരെ കളി കൈവിട്ട്​ ബ്ലാസ്​റ്റേഴ്​സിന്‍റെ തുടക്കം. മത്സരം ചൂടുപിടിക്കുന്നതിനു മുന്നെ രണ്ടു തവണ ബ്ലാസ്​റ്റേസിന്‍റെ വലയിൽ പന്തെത്തി. രണ്ടും കോസ്റ്റ നമോനേസുവിന്‍റെ പിഴവിലായിരുന്നു. മൂന്നാം മിനിറ്റിൽ ഹ്യൂഗാ ബോമസിനെ കോസ്റ്റ​ ബോക്​സിൽ വീഴ്​ത്തിയതിനാണ്​ മുംബൈക്ക്​ പെനാൽട്ടിക്ക്​ അവസരം ലഭിക്കുന്നത്​. ആഡം ലെ​ഫോ​ന്ദ്രെ അനായാസം ഗോളാക്കുകയും ചെയ്​തു.

ഈ ഗോളിന്‍റെ ഞെട്ടലിൽ നിന്ന്​ മാറുന്നതിന്​ മുമ്പാണ്​ 11ാം മിനിറ്റിൽ മുംബൈ രണ്ടാം തവണയും ഗോൾ നേടുന്നത്​. ഇത്തവണയും പ്രതിരോധക്കാരുടെ 'അനാസ്​ഥ' മുതലാക്കിയാണ്​ മുംബൈ കരു നീക്കിയത്​. അഹ്​മദ്​ ജാഹും സ്വന്തം ബോക്​സിൽ നിന്ന്​ നീട്ടിനൽകിയ പാസാണ്​ ഗോളിലേക്ക്​ വഴിയൊരുക്കിയത്​. മുംബൈയുടെ സൂപ്പർ താരം ഹ്യൂഗോ ബോമസ്​ ആൽബിനോ ഗോമസിനെ വെട്ടിച്ച്​ അത്​ ഗോളാക്കുകയും ചെയ്​തു.

ആദ്യ പകുതി പിന്നിട്ടപ്പോൾ മുംബൈ സിറ്റി എഫ്​.സി 2-0ത്തിന്​ മുന്നിലാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL
News Summary - Mumbai City FC - Kerala Blasters
Next Story