Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightരണ്ടു പിഴവ്​; തോൽവി...

രണ്ടു പിഴവ്​; തോൽവി ചോദിച്ചുവാങ്ങി ​കേരള ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
kerala blasters
cancel

പനാജി: പത്തുമിനിട്ടിനിടെ ചോദിച്ചുവാങ്ങിയ രണ്ടു ഗോളിൽ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്​റ്റേഴ്​സ്​. ആ​വേശകരമായ മത്സരത്തിൽ കേരള ബ്ലാസ്​റ്റേഴ്​സിനെ 2-0ത്തിന്​ മുംബൈ സിറ്റി എഫ്​.സി തോൽപിച്ചു.


മത്സരം ചൂടുപിടിക്കുന്നതിനു മുന്നെ വഴങ്ങിയ രണ്ടു ഗോളുകളാണ്​ വിധി നിർണയിച്ചത്​. ആഡം ലെ ഫോന്ദ്രെയും(4), ഹ്യൂഗോ ബോമസും(11)മാണ്​ സ്​കോറർമാർ. തോൽവിയോടെ​ ആദ്യ നാലിലേക്കെന്ന കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ സ്വപ്​നം വിദൂരത്തായി. ആറു പോയന്‍റ്​ മാത്രമുള്ള കേരള ബ്ലാസ്​റ്റേഴ്​സ്​ ഒമ്പതാം സ്​ഥാനത്താണ്​. ജയത്തോടെ 19 പോയന്‍റുമായി മുംബൈ സിറ്റി എഫ്​.സി ഒന്നാം സ്​ഥാനത്തെത്തി.

ഞൊടിയിടയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ്​ ബ്ലാസ്​റ്റേഴ്​സിന്‍റെ പോരാട്ട വീര്യം മത്സരത്തിൽ നഷ്​ടപ്പെടുത്തിയത്​. രണ്ടും കോസ്റ്റ നമോനേസുവിന്‍റെ പിഴവിലായിരുന്നു. മൂന്നാം മിനിറ്റിൽ ഹ്യൂഗാ ബോമസിനെ കോസ്റ്റ​ ബോക്​സിൽ വീഴ്​ത്തിയതിനാണ്​ മുംബൈക്ക്​ പെനാൽട്ടിക്ക്​ അവസരം ലഭിക്കുന്നത്​. ആഡം ലെ​ഫോ​ന്ദ്രെ അനായാസം ഗോളാക്കുകയും ചെയ്​തു.


ഈ ഗോളിന്‍റെ ഞെട്ടലിൽ നിന്ന്​ മാറുന്നതിന്​ മുമ്പാണ്​ 11ാം മിനിറ്റിൽ മുംബൈ രണ്ടാം തവണയും ഗോൾ നേടുന്നത്​. ഇത്തവണയും പ്രതിരോധക്കാരുടെ 'അനാസ്​ഥ' മുതലാക്കിയാണ്​ മുംബൈ കരു നീക്കിയത്​. അഹ്​മദ്​ ജാഹും സ്വന്തം ബോക്​സിൽ നിന്ന്​ നീട്ടിനൽകിയ പാസാണ്​ ഗോളിലേക്ക്​ വഴിയൊരുക്കിയത്​. മുംബൈയുടെ സൂപ്പർ താരം ഹ്യൂഗോ ബോമസ്​ ആൽബിനോ ഗോമസിനെ വെട്ടിച്ച്​ അത്​ ഗോളാക്കുകയും ചെയ്​തു.

കളി തുടങ്ങി 11ാം മിനിറ്റ്​ പിന്നിട്ടപ്പോഴും രണ്ടു തവണ കേരള ബ്ലാസ്​റ്റേഴ്​സ്​ പിന്നിലായതോടെ ടീമിന്‍റെ തന്ത്രങ്ങ​െളല്ലാം പൊളിഞ്ഞിരുന്നു. എങ്കിലും തിരിച്ചടിക്കാൻ ഇരുപകുതിയിലും ബ്ലാസ്​റ്റേഴ്​സ്​ നിറഞ്ഞു കളിച്ചു. അവസരങ്ങൾ പലതവണ എത്തിയെങ്കിലും രക്ഷയുണ്ടായില്ല. 72ാം മിനിറ്റിൽ മുംബൈക്ക്​ മറ്റൊരു പെനാൽറ്റി കൂടി ലഭിച്ചെങ്കിലും ബ്ലാസ്​റ്റേഴ്​സ്​ ഗോളി ആൽബിനോ ഗോമസ്​ തടുത്തിട്ടു. തിരിച്ചടിക്കാൻ ബ്ലാസ്​റ്റേഴ്​സ്​ കഴിവതും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടു തവണ മുംബൈയുടെ വലയിൽ പന്ത്​ എത്തിച്ചെങ്കിലും രണ്ടും ഓഫ്​ സൈഡിൽ കലാശിച്ചു.

മുംബൈക്കെതിരെ വമ്പൻ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്​റ്റേഴ്​സ്​ ടീമിൽ, കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച മലയാളി താരം അബ്​ദുൽ ഹക്കുവുണ്ടായിരുന്നില്ല. ബ്ലാസ്​റ്റേഴ്​സിന്‍റെ ​ആഫ്രിക്കൻ പ്രതിരോധ താരമായ കോസ്റ്റ തിരിച്ചെത്തിയതോടെയാണ്​ ഹക്കുവിന്​ സ്​ഥാനം നഷ്​ടമായത്​. കോസ്റ്റക്കൊപ്പം സന്ദീപ്​ സിങ്ങും മുഖ്യ പ്രതിരോധത്തിലിറങ്ങി. മറ്റൊരു മലയാളി താരം രാഹുലും പകരക്കാരുടെ ലിസ്റ്റിൽ ഇരുന്ന​പ്പോൾ, പകരം ലാൽതതാങയാണ്​ ടീമിൽ ഇടം പിടിച്ചത്​. മുന്നേറ്റത്തിൽ ജോഡാൻ മറെയും ഫക്കു​ണ്ടോ പെരേറയും​. വിങ്ങർ ജെസ്സലിനെയാണ്​ കോച്ച്​ വികുന ​നായക പദവി നൽകിയത്​. മധ്യനിരയിൽ സഹലും ജീക്​സണും വിസന്‍റെ ഗോമസും ലാൽതതാങയും പന്തു തട്ടി.

മറുവശത്ത്​ മൂൻ ബ്ലാസ്​റ്റേഴ്​സ്​ താരം ഒഗ്​ബച്ചെയെ കോച്ച്​ സെർജിയോ ലൊബേറ ആദ്യ ഇലവനിൽ ഇറക്കിയില്ല. മുന്നേറ്റത്തിൽ ഹ്യൂഗോ ബൗമസ്​, ആഡം ലെ ഫോ​ൺറെ, റെയ്​നിയർ ഫെർണാണ്ടസ്​ എന്നിവരാണ്​ ഇറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersIsl2020
News Summary - Indian Super League Mumbai City FC - Kerala Blasters
Next Story