Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightകളിച്ചിട്ടും...

കളിച്ചിട്ടും ജയിച്ചില്ല; സെൽഫ്​ ഗോളിന്​ 95ാം മിനിറ്റിൽ തിരിച്ചടിച്ച്​ ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
കളിച്ചിട്ടും ജയിച്ചില്ല; സെൽഫ്​ ഗോളിന്​ 95ാം മിനിറ്റിൽ തിരിച്ചടിച്ച്​ ബ്ലാസ്​റ്റേഴ്​സ്​
cancel

പനാജി: ദുർബലരായ ഇൗസ്റ്റ്​ ബംഗാളിനോടെങ്കിലും അനായാസം ജയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ, കൊമ്പന്മാർ വെറും 'കടലാസ്​ പുലി'യാണെന്ന്​ ഒരിക്കൽ കൂടി തെളിയിച്ചു. സീസണിലെ 'ദുർബലരായ' കേരള ബ്ലാസ്​റ്റേഴ്​സും ഈസ്റ്റ്​ ബംഗാളും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്​ 1-1ന്​ അവസാനം. തോൽക്കുമായിരുന്ന കളിയിൽ അവസാന നിമിഷം സമനില പിടിച്ചെടുത്തതിൽ മാത്രം ബ്ലാസ്​റ്റേഴ്​സിന്​ ആശ്വസിക്കാം.


ബക്കാരി ​കോനെയുടെ സെൽഫ്​ ഗോളിൽ മുന്നിലെത്തിയ ഈസ്റ്റ്​ ബംഗാളിനെ പകരക്കാരനായി കളത്തിലിറങ്ങിയ ജീക്​സൺ സിങ്​ 95ാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടി സമനില നേടിയെടുക്കുകയായിരുന്നു. പകരക്കാരനായി തന്നെ കളത്തിലിറങ്ങിയ മലയാളി താരം സഹൽ അബ്​ദുസ്സമദ്​ നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ.

ലീഗില്‍ ഇതുവരെ ഒരു ജയം പോലും നേടാതെയാണ്​ ഇരു ടീമുകളും നേർക്കുനേർ പോരാടാനിറങ്ങിയത്​. കന്നി ജയത്തിനായി ആക്രമണം മാത്രം ഗെയിം പ്ലാനായി തീരുമാനിച്ചാണ്​ ഈസ്റ്റ്​ ബംഗാൾ കോച്ച്​ റോബി ഫൗളറും ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​ കിബു വികുനയും ടീമിനെ ഒരുക്കിയത്​.

പ്രതിരോധത്തിലേക്ക്​ കോസ്റ്റ-കോനെ സഖ്യം തിരിച്ചെത്തിയ കരുത്തുമായാണ്​ ബ്ലാസ്​റ്റേഴ്​സ്​ തുടങ്ങിയത്​. മുന്നേറ്റത്തിൽ ഹൂപ്പറും സെയ്​ത്യാസെൻ സിങ്ങും മലയാളി താരം രാഹുലും. മറുവശത്ത്​ മുഹമ്മദ്​ റഫീഖും ആന്‍റണി പിക്കിങ്​ടണും ജാക്കസ്​ മഗോമയും.

പ്രതിരോധ കോട്ട കരുത്തായെന്ന്​ കരുതെങ്കിലും പലതവണ ബ്ലാസ്​റ്റേഴ​്​സ്​ ഗോൾ മുഖം വിറച്ചാണ്​ കളി നീങ്ങിയത്​. കൗണ്ടർ അറ്റാക്കായിരുന്നു ഈസ്റ്റ്​ ബംഗാളിന്‍റെ തന്ത്രം. അതിൽ ബ്ലാസ്​റ്റേഴ്​സ്​ വീഴുമെന്ന്​ പലതവണ തോന്നിപ്പിച്ചു. 13ാം മിനിറ്റിൽ ഈസ്റ്റ്​ ബംഗാൾ നടത്തിയ ഒന്നാന്തരമൊരു കൗണ്ടർ അറ്റാക്കിൽ ബ്ലാസ്​റ്റേഴ്​സ്​ വലകുലുങ്ങി. മുഹമ്മദ്​​ റഫീഖായിരുന്നു ഗോളിന്‍റെ ശിൽപി. രക്ഷപ്പെടുത്താൻ ബക്കാരി കോനെ ശ്രമിച്ചെങ്കിലും ആഫ്രിക്കൻ താരത്തിന്‍റെ കാലിൽ തട്ടി പന്ത്​ വലയിലായി.





തിരിച്ചടിക്കാൻ പലതവണ ബ്ലാസ്​റ്റേഴ്​സ്​ ​ശ്രമിച്ചെങ്കിലും 90 മിനിറ്റും നടന്നില്ല. അതിനിടക്ക്​ ഗോളി ആൽബിനോ ഗോമസിനെ വമ്പൻ സേവിങ്ങുകളാണ്​ കൂടുതൽ ഗോൾ വഴങ്ങാതെ ബ്ലാസ്​റ്റേഴ്​സിനെ കാത്തത്​. എന്നാൽ, 95ാം മിനിറ്റിൽ കളിയിൽ ട്വിസ്റ്റുണ്ടായി. പകരക്കാരനായെത്തിയ രണ്ടു പേർ ബ്ലാസ്​റ്റേഴ്​സിന്‍റെ മാനം കാത്തു. സഹൽ നൽകിയ പാസിൽ നിന്ന്​ ജീക്​സൺ സിങ്ങിന്‍റെ തകർപ്പൻ ഹെഡറായിരുന്നു കളിയുടെ ഗതിവിധിച്ചത്​. ഈ ഗോളിൽ ബ്ലാസ്​റ്റേഴ്​സ്​ തോൽവി ഒഴിവാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FC
Next Story