ഗോളടിച്ച ഹക്കു ടീമിലില്ല; മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് ഇങ്ങനെ
text_fieldsപനാജി:മുംബൈക്കെതിരെ വമ്പൻ പോരാട്ടത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ, കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച മലയാളി താരം അബ്ദുൽ ഹക്കുവില്ല. ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ പ്രതിരോധ താരമായ കോസ്റ്റ തിരിച്ചെത്തിയതോടെയാണ് ഹക്കുവിന് സ്ഥാനം നഷ്ടമായത്. കോസ്റ്റക്കൊപ്പം സന്ദീപ് സിങ്ങും മുഖ്യ പ്രതിരോധത്തിലുണ്ടാവും.
മറ്റൊരു മലയാളി താരം രാഹുലും പകരക്കാരുടെ ലിസ്റ്റിലാണ്. പകരം ലാൽതതാങയാണ് ടീമിൽ ഇടം പിടിച്ചത്. മുന്നേറ്റത്തിൽ ജോഡാൻ മറെയും ഫക്കുണ്ടോ പെരേറയുമാണ് ബൂട്ടുകെട്ടുന്നത്. വിങ്ങർ ജെസ്സലിനെയാണ് കോച്ച് വികുന നായക പദവി നൽകിയത്. മധ്യനിരയിൽ സഹലും ജീക്സണും വിസന്റെ ഗോമസും ലാൽതതാങയുമുണ്ട്.
മറുവശത്ത് മൂൻ ബ്ലാസ്റ്റേഴ്സ് താരം ഒഗ്ബച്ചെയെ കോച്ച് സെർജിയോ ലൊബേറ ഇറക്കിയിട്ടില്ല. മുന്നേറ്റത്തിൽ ഹ്യൂഗോ ബൗമസ്, ആഡം ലെ ഫോൺറെ, റെയ്നിയർ ഫെർണാണ്ടസ് എന്നിവരാണ്.

