Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightചെ​ന്നൈ​യി​നെ 4-2ന്​...

ചെ​ന്നൈ​യി​നെ 4-2ന്​ ​തോ​ൽ​പി​ച്ചു; ബംഗളൂരു വിജയ വഴിയിൽ

text_fields
bookmark_border
ചെ​ന്നൈ​യി​നെ 4-2ന്​ ​തോ​ൽ​പി​ച്ചു; ബംഗളൂരു വിജയ വഴിയിൽ
cancel
camera_alt

ചെ​ന്നൈ​യി​നെ​തി​രാ​യ ഗോ​ൾ നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ന്‍റെ അ​ല​ൻ കോ​സ്​​റ്റ​യും ഉ​ദാ​ന്ത സി​ങ്ങും

വാ​സ്​​കോ: ഒ​ടു​വി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. ഐ.​എ​സ്.​എ​ൽ സീ​സ​ണി​ലെ ആ​ദ്യ ക​ളി ജ​യി​ച്ച​ശേ​ഷം തു​ട​ർ​ച്ച​യാ​യ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ അ​ന്യം​നി​ന്ന ജ​യ​മാ​ണ്​ ചെ​ന്നൈ​യി​നെ 4-2ന്​ ​തോ​ൽ​പി​ച്ച്​ ബം​ഗ​ളൂ​രു കൈ​ക്ക​ലാ​ക്കി​യ​ത്. ഇ​തോ​ടെ ഒ​മ്പ​തു​ക​ളി​ക​ളി​ൽ ഒ​മ്പ​തു പോ​യ​ന്‍റു​മാ​യി ബം​ഗ​ളൂ​രു ര​ണ്ടു സ്ഥാ​നം ക​യ​റി എ​ട്ടാ​മ​തെ​ത്തി. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ 11 പോ​യ​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ ആ​റാം സ്ഥാ​ന​ത്ത്​ തു​ട​രു​ന്നു.

ക്ലൈ​റ്റ​ൺ സി​ൽ​വ (39 പെ​നാ​ൽ​റ്റി), അ​ല​ൻ കോ​സ്റ്റ (43), ഉ​ദാ​ന്ത സി​ങ്​ (70), പ്ര​തീ​ക്​ ചൗ​ധ​രി (74) എ​ന്നി​വ​രാ​ണ്​ ബം​ഗ​ളൂ​രു​വി​നാ​യി സ്​​കോ​ർ ചെ​യ്ത​ത്. ​ചെ​ന്നൈ​യു​ടെ ഗോ​ളു​ക​ൾ മി​ർ​ല​ൻ മു​ർ​സേ​വും (4) റ​ഹീം അ​ലി​യും (49) നേ​ടി.

ഇന്നും നാളെയും കളിയില്ല

ഐ.​എ​സ്.​എ​ല്ലി​ൽ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ക​ളി​യി​ല്ല. പു​തു​വ​ർ​ഷം പ്ര​മാ​ണി​ച്ചാ​ണ്​ ര​ണ്ടു​ദി​വ​സം ക​ളി​യാ​ര​വ​മി​ല്ലാ​ത്ത​ത്. ഞാ​യ​റാ​ഴ്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ണ്ട്. 7.30ന്​ ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ എ​ഫ്.​സി ഗോ​വ​യെ​യും ജാം​ഷ​ഡ്​​പു​ർ ചെ​ന്നൈ​യി​നെ​യും നേ​രി​ടും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2021
News Summary - Bangalore on the way to victory
Next Story