Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവരവായ്​ ​െഎ.എസ്​.എൽ

വരവായ്​ ​െഎ.എസ്​.എൽ

text_fields
bookmark_border
വരവായ്​ ​െഎ.എസ്​.എൽ
cancel

ഇന്ത്യൻ സൂപ്പർ ലീഗ്​ ഏഴാം സീസണി​െൻറ ആവേശങ്ങളിലേക്ക്​ പന്തുരുളാൻ ഇനി 13 ദിവസം മാത്രം. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ എട്ടു​മാസം മുമ്പ്​ നിലച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കായിക പോരാട്ടങ്ങളുടെ കിക്കോഫ്​ കൂടിയാണ്​ ​െഎ.എസ്​.എൽ. പുതുകാഴ്​ചകളോടെയാണ്​ ഇൗ സീസണിന്​ കളമുണരുന്നത്​.

​െപ്ലയിങ്​ ഇലവനൊപ്പം ​പന്ത്രണ്ടാമനായി ഗാലറി നിറക്കുള്ള കാണികളില്ല. ഹോം- എവേ അടിസ്​ഥാനത്തിൽ വേദികളിൽനിന്ന്​ വേദികളിലേക്ക്​ പറന്ന്​ കളിയില്ല. പകരം, മത്സരങ്ങളെല്ലാം ഗോവയിലാണ്​. നഗരത്തിൽ 25 കി.മീ. ദൂരപരിധിയിൽ മൂന്ന്​ ​സ്​റ്റേഡിയങ്ങളിലാണ്​ ടൂർണമെൻറ്​.

ഇന്ത്യൻ ഫുട്​ബാളിലെ ചിരവൈരികളായ കൊൽക്കത്ത ജയൻറ്​സ്​ ഇൗസ്​റ്റ്​ ബംഗാളി​െൻറയും മോഹൻബഗാ​െൻറയും വരവാണ്​ ഏറ്റവും ശ്രദ്ധേയം. മോഹൻ ബഗാൻ ചാമ്പ്യൻ ടീമായി എ.ടി.കെയുമായി ലയിച്ചപ്പോൾ, ഇൗസ്​റ്റ്​ ബംഗാൾ ​െഎ.എസ്​.എല്ലിലെ 11ാം ടീമായാണ്​ വരുന്നത്​. നവംബർ 20ന്​ ബഗാൻ- കേരള ബ്ലാസ്​റ്റേഴ്​സ്​ മത്സരത്തോടെ പുതു സീസണിന്​ കിക്കോഫ്​ കുറിക്കും.

​െഎ.എസ്​.എൽ ഏഴാം സീസണിലെ ടീം വിശേഷങ്ങളിലൂടെ.

Team 1: ഒഡിഷ എഫ്​.സി

കലിംഗ കലിയിലാണ്

ബെസ്​റ്റ്​: 2015, 2016ൽ സെമി ഫൈനലിസ്​റ്റ്​ (ഡൽഹി ഡൈനാമോസ്​)

കോച്ച്​: സ്​റ്റുവർട്​ ബാക്​സ്​റ്റർ

ടീം ആവറേജ്​: 23.61 വയസ്സ്​

പഴയ ഡൽഹിയാണ്​ ഇപ്പോൾ ഒഡിഷ എഫ്​.സി. കഴിഞ്ഞ സീസണിലായിരുന്നു തലസ്​ഥാന നഗരിവിട്ട്​ ടീം ഒഡിഷയിലേക്ക്​ കൂടുമാറിയത്​. ​േറാബർടോ കാർലോസ്​, ജിയാൻലൂക സംബ്രോട്ട, ​േഫ്ലാറൻറ്​ മലൂദ, അലസാന്ദ്രോ ഡെൽപിയറോ തുടങ്ങിയ സൂപ്പർതാരങ്ങളെയെല്ലാം കൊണ്ടു​വന്ന്​ വിസ്​മയിപ്പിച്ച ഡൽഹിയിൽനിന്നും ടീം ഒഡിഷയിലെത്തിയപ്പോൾ പകിട്ടു കുറഞ്ഞു. സൂപ്പർ താരങ്ങളില്ല. പക്ഷേ, ഒഡിഷ ചോരത്തുടിപ്പുള്ള കളിക്കാരുടെ നിരയാണ്​.

കൗമാരക്കാരും യുവാക്കളും പരിചയസമ്പത്തുള്ള വിദേശികളും അടങ്ങിയ നിര. ഇൗ സീസണിൽ ശരാശരി പ്രായത്തിൽ ഏറ്റവും ചെറുപ്പമാണ്​ കലിംഗ വാരിയേഴ്​സ്​. കഴിഞ്ഞ സീസണിൽ ​േജാസഫ്​ ​ഗൊംബാവുവിന്​ കീഴിൽ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചവർ ആറാം സ്​ഥാനത്തായിരുന്നു.

സൂക്ഷിക്കേണ്ടവർ

ഇൗ സീസണിൽ കരുതിയിരിക്കേണ്ട വിദേശ ഡിഫൻഡർമാരിൽ ഒരാളാണ്​ ആസ്​ട്രേലിയക്കാരൻ ജാക്കബ്​ ട്രാറ്റ്​. 'എ' ലീഗിൽ മികച്ച പരിചയം. ആറടി മൂന്നിഞ്ചുകാരനായി 26കാരനാവും സെൻറർ ബാക്കിൽ ടീമി​െൻറ കരുത്ത്​.

34കാരനായ മുൻ ന്യൂകാസിൽ താരം സ്​റ്റീവൻ ടെയ്​ലറും പ്രതിരോധത്തിലെ ശക്തിയാണ്​. മധ്യനിരയിലും പ്രതിരോധത്തിലും ​െഎ.എസ്​.എൽ പരിചയമുള്ള യുവതാരങ്ങളുമുണ്ട്​. ഇവർക്ക്​​ കൂട്ടായി 19-21 വയസ്സിനിടയിൽ പ്രായമുള്ള ഒരുപിടി താരങ്ങൾ.

മുന്നേറ്റത്തിൽ പരിചയസമ്പന്നരായ താരങ്ങളാണുള്ളത്​. ​െഎ.എസ്​.എല്ലിലെ ഗോൾ മെഷീൻ മാഴ്​സലീന്യോയാവും ഇക്കുറി ഒഡിയ മുന്നേറ്റം നയിക്കുന്നത്​. ഡൽഹി, പുണെ, ഹൈദരാബാദ്​ ടീമുകളിൽ കളിച്ചാണ്​ മാഴ്​സലീന്യോ ഒഡിഷയിൽ ചേരുന്നത്​.

ടീം ഒഡിഷ

ഗോൾകീപ്പർ: അർഷദീപ്​ സിങ്​, കമൽജിത്​ സിങ്​, രവി കുമാർ, അങ്കിത്​ ബുയാൻ.

ഡിഫൻഡേഴ്​സ്​: മുഹമ്മദ്​ സാജിദ്​, ഹെൻറി ആൻറണി, സൗരഭ്​ മെഹർ, ഗൗരവ്​ ബോറ, ശുഭം സാരംഗി, ജാകബ്​ ട്രാറ്റ്​ (ആസ്​ട്രേലിയ), കമൽപ്രീത്​ സിങ്​, സ്​റ്റീവൻ ടെയ്​ലർ ( ഇംഗ്ലണ്ട്​), ജോർഡ്​ ഡിസൂസ.

മധ്യനിര: തൊയ്​ബ മൊയ്​റാങ്​തം, ലാൽറെൻസുവാല, കോൾ അലക്​സാണ്ടർ ( ദക്ഷിണാഫ്രിക്ക), പോൾ റാംഫൻസുവ, ലാൽമുവാൻപുയ, വിനിത്​ റായ്​, ജെറി മാവിമിങ്​താങ, ഇസാക്​ വൻലാൽറുത്​ഫെല, നന്ദകുമാർ, ലയ്​ഷറാം പ്രേംജിത്​, ബൊറിങ്​ദാവോ ബോഡോ.

ഫോർവേഡ്​: മാഴ്​സലീന്യോ ( ബ്രസീൽ), ഡീഗോ മൗറിസിയോ ( ബ്രസീൽ), ഡാനിയേൽ ലാൽലിംപുയ, മാനുവേൽ ഒൻവു ( സ്​പെയിൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfootballgoa
Next Story