Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒരു വടക്കൻ വീരാഗഥ

ഒരു വടക്കൻ വീരാഗഥ

text_fields
bookmark_border
ഒരു വടക്കൻ വീരാഗഥ
cancel

എന്നും ഒരു സൂപ്പർതാരമുണ്ടാവും നോർത്​ഇൗസ്​റ്റിന്​. കഴിഞ്ഞ സീസണിൽ സാക്ഷാൽ അസമാവോ ഗ്യാ​നായിരുന്നു. അതിന്​ മുമ്പ്​ ബർത്​ലോമിയോ ഒഗ്​ബച്ചോയുണ്ടായിരുന്നു. എന്നാൽ, ഇക്കുറി വലിയ കേളിയൊന്നുമില്ലാത്ത ഒരുപിടി താരങ്ങളുമായാണ്​ നോർത്​ ഇൗസ്​റ്റ്​ പട ഒരുങ്ങുന്നത്​. താരപ്പടയല്ലെങ്കിലും മിടുക്കരായ കളിക്കാരടങ്ങിയ ടീമാണ്​ എന്നതുതന്നെ പ്രത്യേകത. ഗോൾകീപ്പിങ്ങിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യക്കാരിൽ കുടുതൽ വിശ്വാസമർപ്പിച്ച ടീം, മുന്നേറ്റത്തിലേക്കാണ്​ ഇക്കുറി ഇറക്കുമതി സജീവമാക്കിയത്​.

സീനിയർ സുഭാഷിഷ്​

​െഎ.എസ്​.എല്ലിലെ മുതിർന്ന താരവും പരിചയസമ്പന്നനുമായ ഗോൾകീപ്പർ സുഭാഷിഷ്​​ റോയ്​ ചൗധരിയിൽ തുടങ്ങുന്നു നോർത്​ ഇൗസ്​റ്റി​െൻറ വിശേഷങ്ങൾ. 34കാരനായ സുഭാഷിഷിന്​ നോർത്​ഇൗസ്​റ്റിൽ ഇത്​ രണ്ടാം സീസണാണ്​. മൂന്ന്​ മത്സരങ്ങളിൽ ക്ലീൻ ഷീറ്റുമായി മികച്ച ​േഫാമിലായിരുന്നു താരം. അദ്ദേഹത്തി​െൻറ സഹായിയായി ഇക്കുറി 18കാരൻ നിഖിൽ ഡേകയും, 20കാരൻ ഗുർമീത്​ സിങ്ങുമാണുള്ളത്​.

പ്രതിരോധത്തിൽ ​കഴിഞ്ഞ സീസൺ ​െഎ ലീഗിൽ ശ്രദ്ധേയരായ മഷ്​ഹൂർ ശെരിഫിനും ഗുർജിന്ദർ കുമാറിനും ഇതൊരു പരീക്ഷണമാണ്​. ഇവർക്കൊപ്പം മികച്ച വില നൽകി എത്തിച്ച ബെൽജിയം താരം ബെഞ്ചമിൻ ലംബോട്ടും, ഇന്ത്യൻ യുവതാരം വെയ്​ൻ വാസും ചേർന്നാൽ വടക്കു കിഴക്കൻ മലയോളം കരുത്തായി പ്രതിരോധത്തിന്​.

വടക്കുകിഴക്കൻ മിഡ്​ഫീൽഡ്​

മണിപ്പൂർ, മിസോറം തുടങ്ങിയ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽനിന്നുള്ള ഒരുപിടി താരങ്ങൾ അണിനിരക്കുന്ന മധ്യനിരയാണ്​ കോച്ച്​ ജെറാഡ്​ നുസ്​ ഇക്കുറി അവതരിപ്പിക്കുന്നത്​.

ലാലെങമാവിയ, ലാൽറിംപുയ, റോച്ചർസെല, പ്രഗ്യാൻ ഗൊഗോയ്​ എന്നിവർക്കൊപ്പം, ഉറുഗ്വായുടെ ഫ്രെഡറികോ ഗാലെഗോ, മൗറിത്വാനിയയുടെ ഖാസ കമാറ ഫോറിൻ ഡെപ്പോസിറ്റും. ഇവർ വേണം മുൻനിരയിലെ കൊമ്പന്മാരിലേക്ക്​ കളിയെത്തിക്കാൻ. ​ഇവർ സൃഷ്​ടിക്കുന്ന കളിയെ ഗോളാക്കിമാറ്റാൻ ഇദ്രിസ, മചാഡോ, അപിയ ത്രിമൂർത്തികൾ സദാസന്നദ്ധമായുണ്ട്​. പാലക്കാട്ടുകാരൻ വി.പി. സുഹൈർ ​മ​ുന്നേറ്റത്തിലും തിരുവനന്തപുരത്തി​െൻറ പി.എം. ബ്രി​േട്ടാ മധ്യനിരയിലുമുണ്ട്​.

....................................

കോച്ച്​: ജെറാഡ്​ നുസ്​

​െഎ.എസ്​.എൽ ബെസ്​റ്റ്​: സെമിഫൈനൽ (2018-19)

ഗോൾകീപ്പർ: ഗുർമീത്​, നിഖിൽ ഡേഗ, സഞ്​ജിബാൻ ഘോഷ്​, സുഭാഷിഷ്​ റോയ്​.

പ്രതിരോധം: അശുതോഷ്​ മെഹ്​ത, ബെഞ്ചമിൻ ലംബോട്ട് (ബെൽജിയം)​, ഡിലാൻ ഫോക്​സ്​ (ആസ്​ട്രേലിയ), ഗുർജിന്ദർ കുമാർ, മഷ്​ഹൂർ ശെരീഫ്​, നബിൻ റബാ, നിം ​േഡാർജീ, പ്രൊവാത്​ ലക്ര, രാകേഷ്​ പ്രധാൻ, വെയ്​ൻ വാസ്​.

മധ്യനിര: ഫ്രെഡറികോ ഗാലെഗോ (ഉറുഗ്വായ്​), ഇമ്രാൻ ഖാൻ, ഖാസ കമാറ (മൗറിത്വാനിയ), ലാലെൻമാവിയ, ലാൽറിംപുയ ഫനായ്​, പ്രഗ്യാന ഗൊഗോയ്​, റോചർസെല.

ഫോർവേഡ്​: ബ്രി​േട്ടാ, ഇദ്രിസ സില (ഗിനിയ), നിൻതോഗൻബ മീറ്റായ്​, ​ക്വെസി അപിയ (ഘാന), ലാൽക്വപുയ്​മാവിയ, ലൂയിസ്​ മചാഡോ (പോർചുഗൽ), സുഹൈർ വി.പി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2020
Next Story