ഐ.എസ്.എൽ: മുംബൈ സിറ്റി എഫ്.സി- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൽസരം തുടങ്ങി
text_fieldsപനാജി: ഐ.എസ്.എല്ലിലെ രണ്ടാം മൽസരത്തിൽ മുംബൈ സിറ്റി എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്നു. തിലക് മൈതാൻ സ്റ്റേഡിയത്തിലാണ് മൽസരം. അമരീന്ദർ സിങ് നയിക്കുന്ന മുംബൈ സിറ്റി എഫ്.സിയുടെ ആദ്യ ഇലവനിൽ മുഹമ്മദ് റാക്കിപ്, ഹെർനാൻ സന്തവന, സാർതാക് ഗോയി, മന്ദർ റാവു ദേശായി, അഹമദ് ജാവു, റൗലിൻ ബോർഗെസ്, ആദം ലി ഫോൻഡ്രേ, ഹ്യുഗോ ബൗമസ്, റെയ്നീർ ഫെർണാണ്ടസ്, ഓഗ്ബച്ചെ എന്നിവർ ഇടം പിടിച്ചു. 4-2-3-1 എന്ന ശൈലിയിലാണ് മുംബൈ സിറ്റി ബൂട്ട് കെട്ടുന്നത്.
4-3-3 ശൈലിയിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നയിക്കുന്നത് സുബ്രതോ റോയിയാണ്. അശ്വതോഷ് മേത്ത, ബെഞ്ചമിൻ ലാംബോട്ട്, ഡെയ്ലൻ ഫോക്സ്, ഗുരുജിന്ദർ കുമാർ, ഖാസ കാമറ, ലാലേറംപുയ ഫനായി, ലാലേഗ്മാവിയ, ലുയിസ് മാച്ദോ, ഖേസി അപ്പിച്ച്,മീട്ടി എന്നിവരാണ് നോർത്ത് ഈസ്റ്റ് നിരയിൽ.
കഴിഞ്ഞ വർഷം ഒമ്പതാമതായി സീസൺ അവസാനിപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. ജെറാർഡ് ന്യൂസാണ് നോർത്ത് ഈസ്റ്റ് പരിശീലകൻ. സെർജിയോ ലൊബേറ പരിശീലകനാവുന്ന മുംബൈയും മികച്ച ടീമിനെ തന്നെയാണ് രംഗത്തിറക്കുന്നത്.

