ഗൾഫ് കപ്പിൽ കുവൈത്തിന് വീണ്ടും നിരാശ
text_fieldsകുവൈത്ത്-ഇറാഖ്
മൽസരത്തിൽനിന്ന്
കുവൈത്ത് സിറ്റി: സൗദിയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ കുവൈത്തിന് വീണ്ടും തോൽവി. രണ്ടാം മത്സരത്തിൽ ഇറാഖ് ദേശീയ ടീം കുവൈത്തിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. സമനിലയിലേക്ക് പോകുമെന്ന് തോന്നിയ മൽസരത്തിൽ ഇഞ്ച്വറി ടൈമിൽ കറാർ നബീൽ നേടിയ ഗോളാണ് ഇറാഖിന് തുണയായത്.
52ാം മിനിറ്റിൽ ഇറാഖ് ആദ്യം ലീഡ് നേടി മുന്നേറിയെങ്കിലും 75ാം മിനിറ്റിൽ യൂസഫ് നാസർ പെനാൽറ്റിയിലൂടെ കുവൈത്തിനെ സമനിലയിൽ എത്തിച്ചു. എട്ട് മിനിറ്റിനുശേഷം അതിമനോഹരമായൊരു ബാക്ക്ഹീൽ വോളിയിലൂടെ സൈഫ് റാഷിദ് ഹമീദ് ഇറാഖിന് വീണ്ടും ലീഡ് നേടിക്കൊടുത്തു. എന്നാൽ പോരാട്ടവീര്യം പുറത്തെടുത്ത കുവൈത്ത് 90ാം മിനിറ്റിൽ യൂസഫ് നാസറിലൂടെ ഒരിക്കൽ കൂടി മത്സരത്തിലേക്ക് തിരിച്ചെത്തി സമനില പിടിച്ചെടുത്തു.
അതേസമയം, ഇഞ്ച്വറി ടൈമിൽ കറാർ നബീൽ നേടിയ ഗോൾ ഇറാഖിനെ മുന്നിലെത്തിക്കുകയും കുവൈത്തിന്റെ പ്രതീക്ഷകളെ തകർക്കുകയും ചെയ്തു. ആദ്യ മൽസരത്തിൽ സൗദി അറേബ്യയോട് തോറ്റ കുവൈത്തിന് ഇതുവരെ പോയിന്റുകളൊന്നും നേടാനായിട്ടില്ല. ഇതോടെ സെമി ഫൈനൽ സാധ്യതയും മങ്ങി. ചൊവ്വാഴ്ച ഒമാനെതിരാണ് കുവൈത്തിന്റെ അടുത്ത മൽസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

