Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right2026 ലോകകപ്പ്:...

2026 ലോകകപ്പ്: കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ ഓ​ർ​മകൾ കു​പ്പാ​യ​ത്തി​ലേ​ന്തി ഇ​റാ​ൻ ടീ​മെ​ത്തി

text_fields
bookmark_border
2026 ലോകകപ്പ്: കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ ഓ​ർ​മകൾ   കു​പ്പാ​യ​ത്തി​ലേ​ന്തി ഇ​റാ​ൻ ടീ​മെ​ത്തി
cancel
camera_alt

മെ​ക്സി​കോ​യി​ലെ തി​ജു​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ൻ മി​ഡ്ഫീ​ൽ​ഡ​ർ അ​ലി​റെ​സ ജ​ഹാ​ൻ​ബ​ക്ഷ്. കോ​ട്ടി​ൽ 168 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കാ​ണാം

തി​ജു​വാ​ന (മെ​ക്സി​കോ): ലോ​ക​ക​പ്പി​നാ​യി ഇ​റാ​ന്റെ ഫു​ട്ബാ​ൾ ടീം ​മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി ന​ഗ​ര​മാ​യ തി​ജു​വാ​ന​യി​ൽ എ​ത്തി. യു.​എ​സു​മാ​യു​ള്ള നി​ല​വി​ലെ രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളും വി​സ സം​ബ​ന്ധി​ച്ച സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കും ഇ​ട​യി​ലാ​ണ് ടീ​മി​ന്റെ പ്ര​വേ​ശ​നം. ഫെ​ബ്രു​വ​രി 28ന് ​മി​നാ​ബ് ന​ഗ​ര​ത്തി​ലെ പ്രൈ​മ​റി സ്കൂ​ളി​ന് നേ​രെ ന​ട​ന്ന യു.​എ​സ്-​ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 168 പേ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബാ​ഡ്ജ് ധ​രി​ച്ചാ​ണ് താ​ര​ങ്ങ​ൾ വി​മാ​ന​മി​റ​ങ്ങി​യ​ത്. 168 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ലേ​പ​ൽ പി​ൻ എ​ല്ലാ​വ​രു​ടെ​യും കോ​ട്ടി​ൽ പ​തി​പ്പി​ച്ചി​രു​ന്നു. മു​മ്പ് ന​ട​ന്ന ഒ​രു മ​ത്സ​ര​ത്തി​ൽ സ്കൂ​ൾ ബാ​ഗു​ക​ൾ കൈ​യി​ലേ​ന്തി പ്ര​തി​ഷേ​ധി​ച്ച​തി​ന്റെ തു​ട​ർ​ച്ച​യാ​ണി​ത്.

തു​ർ​ക്കി​യ​യി​ൽ മൂ​ന്നാ​ഴ്ച​ത്തെ പ​രി​ശീ​ല​ന ക്യാ​മ്പ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​റാ​ൻ സം​ഘം മെ​ക്സി​കോ​യി​ൽ വി​മാ​ന​മി​റ​ങ്ങി. ഇ​റാ​നി​യ​ൻ പ​താ​ക​ക​ളു​മാ​യി എ​ത്തി​യ ആ​രാ​ധ​ക​ർ ടീ​മി​നെ സ്വീ​ക​രി​ച്ചു. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ക​ളി​ക്കാ​രെ ഹോ​ട്ട​ലി​ലേ​ക്ക് കൊ​ണ്ടു​പോ‍യ​ത്. ഇ​റാ​ൻ ലോ​ക​ക​പ്പ് ബേ​സ് ക്യാ​മ്പ് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന യു.​എ​സി​ലെ അ​രി​സോ​ണ​യി​ൽ നി​ന്നും മെ​ക്സി​കോ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballworldcupIsrael Iran War
News Summary - Iran team arrives carrying the memories of killed children on their attire
Next Story