Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും സെഞ്ച്വറി നഷ്ടമായി; പക്ഷേ, വൈഭവ് തകർത്തത് നിരവധി റെക്കോഡുകൾ

text_fields
bookmark_border
വീണ്ടും സെഞ്ച്വറി നഷ്ടമായി; പക്ഷേ, വൈഭവ് തകർത്തത് നിരവധി റെക്കോഡുകൾ
cancel

ന്യൂചണ്ഡീഗഢ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം ക്വാളിഫയറിലെ 96 റൺസ് പ്രകടനത്തോടെ റെക്കോർഡ് പുസ്തകം വീണ്ടും തിരുത്തിയെഴുതി രാജസ്ഥാൻ റോയൽസിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഐ.പി.എൽ ചരിത്രത്തിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിനൊപ്പം റസലിനെയും വാർണറെയും അമ്പരപ്പിച്ച സിക്സർ റെക്കോർഡുകളും ഇനി ഈ പതിനഞ്ചുകാരന് സ്വന്തം.

റസൽ ഔട്ട്; സൂര്യവംശി ഇൻ!

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന ബാറ്ററെന്ന ലോകറെക്കോർഡ് ഇനി വൈഭവിന് സ്വന്തം. വെറും 440 പന്തുകളിൽ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. കൊൽക്കത്ത താരം ആന്ദ്രെ റസലിന്റെ (545 പന്ത്) വർഷങ്ങൾ പഴക്കമുള്ള റെക്കോർഡാണ് സൂര്യവംശി തല്ലിത്തകർത്തത്. 23 ഇന്നിങ്സുകളിൽ നിന്ന് 1000 റൺസ് പിന്നിട്ട താരം, വിദേശതാരം ഷോൺ മാർഷിന് (21 ഇന്നിങ്സ്) തൊട്ടുപിന്നിലായി അതിവേഗ നേട്ടത്തിൽ ലെൻഡൽ സിമൺസിനൊപ്പം രണ്ടാം സ്ഥാനത്തുമെത്തി.

വാർണറുടെ 10 വർഷത്തെ റെക്കോർഡ് പഴങ്കഥ

ഒരു ഐ.പി.എൽ സീസണിലെ പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. ലോക ക്രിക്കറ്റിൽ തന്നെ ഒരു ടി20 ടൂർണമെന്റിലെ പവർപ്ലേയിൽ മാത്രം 500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററാണ് വൈഭവ്. 2016-ൽ ഡേവിഡ് വാർണർ സ്ഥാപിച്ച 467 റൺസിന്റെ റെക്കോർഡാണ് ഈ സീസണിൽ പവർപ്ലേയിൽ മാത്രം 521 റൺസടിച്ച് വൈഭവ് മറികടന്നത്.

700 കടക്കുന്ന ആദ്യ അൺക്യാപ്ഡ് താരം

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിക്ക് തൊട്ടരികെ (96) വീണെങ്കിലും ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ 700 റൺസ് കടക്കുന്ന ആദ്യ 'അൺക്യാപ്ഡ്' (ഇന്ത്യൻ ജേഴ്സി അണിയാത്ത) താരമെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിൽ കുറിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL 2026: Milestone Man Vaibhav Sooryavanshi Smashes Andre Russell & David Warner's All-Time Records
Next Story