Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്: ഗോളടിച്ച് ലുക്കാക്കു; ബെൻഫിക്കയെ കടന്ന് ഇന്റർ
text_fieldsbookmark_border
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഒന്നാം പാദ മത്സരത്തിൽ ബെൻഫിക്കയെ എതിരില്ലാത്ത രണ്ടു ഗോളിന് കടന്ന് ഇന്റർ മിലാൻ. സ്വന്തം തട്ടകത്തിൽ കളി മറന്ന പോർച്ചുഗീസ് ക്ലബിനെ നികൊളോ ബരേലയും റൊമേലു ലുക്കാക്കുവും നേടിയ ഗോളുകളിലാണ് ഇറ്റലിക്കാർ മടക്കിയത്. പെനാൽറ്റിയിലായിരുന്നു ലുക്കാക്കു ഗോൾ.
അടുത്ത പാദം സ്വന്തം കാണികൾക്ക് മുന്നിലായതിനായതിനാൽ അനായാസം ജയിച്ച് ചാമ്പ്യൻസ് ലീഗ് സെമി കടക്കാനാകുമെന്നാണ് ഇന്റർ പ്രതീക്ഷ. അവസാനം കളിച്ച ആറു മത്സരങ്ങളിൽ ഒരു ജയം പോലും പിടിക്കാനാവാതെ മോശം ഫോമിലാണ് മിലാൻ ടീം ബെൻഫിക്ക മൈതാനത്തെത്തിയിരുന്നത്. എന്നാൽ, അവസരം മുതലെടുക്കാൻ മറന്ന ബെൻഫിക്കയെ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകളിൽ ടീം മടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

