Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ട​വേ​ള​ക്കു ശേ​ഷം...

ഇ​ട​വേ​ള​ക്കു ശേ​ഷം സീ​രീ എ ​ചാ​മ്പ്യ​ന്മാ​രായി ഇന്‍റർ മിലാൻ

text_fields
bookmark_border
ഇ​ട​വേ​ള​ക്കു ശേ​ഷം സീ​രീ എ ​ചാ​മ്പ്യ​ന്മാ​രായി ഇന്‍റർ മിലാൻ
cancel

മി​ലാ​ൻ : ഇ​ട​വേ​ള​ക്കു ശേ​ഷം ഇ​റ്റാ​ലി​യി​ൻ കി​രീ​ടം തൂ​ക്കി നെ​റാ​സൂ​റി​ക​ൾ. ഒ​ന്നാം ഡി​വി​ഷ​നാ​യ സീ​രീ എ-‍യി​ൽ 21ാം ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്റ​ർ മി​ലാ​ൻ. സാ​ൻ സി​റോ സ്റ്റേ​ഡി​യ​ത്തി​ലെ നീ​ല​ക്ക​ട​ലി​ന് മു​ന്നി​ൽ സ​ന്ദ​ർ​ശ​ക​രാ​യ പാ​ർ​മ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് മു​ക്കി​യാ​ണ് ഇ​ന്റ​റി​ന്റെ വാ​ഴ്ച.

കി​രീ​ടം ഉ​റ​പ്പി​ക്കാ​ൻ സ​മ​നി​ല മാ​ത്രം മ​തി​യാ​യി​രു​ന്ന ഇ​വ​ർ മൂ​ന്ന് റൗ​ണ്ടു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ നാ​പ്പോ​ളി​യേ​ക്കാ​ൾ 12 പോ​യ​ന്റ് ലീ​ഡു​ണ്ടി​പ്പോ​ൾ. 2024ലാ​ണ് ഇ​ന്റ​ർ ഒ​ടു​വി​ൽ കി​രീ​ടം നേ​ടി​യ​ത്. 36 കി​രീ​ട​ങ്ങ​ളു​ള്ള യു​വ​ന്റ​സ് മാ​ത്ര​മാ​ണ് ഇ​നി ഇ​ന്റ​റി​ന് മു​ന്നി​ൽ.

പാ​ർ​മ​ക്കെ​തി​രാ​യ 35ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മാ​ർ​ക്ക​സ് തു​റാം (45+1) ഇ​ന്റ​റി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി. തു​ട​ർ​ന്ന് 80ാം മി​നി​റ്റി​ൽ വെ​റ്റ​റ​ൻ ഹെൻറി​ഖ് മ​ഖി​താ​ര്യ​ൻ വ​ക ര​ണ്ടാം ഗോ​ളും. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ട്ടു​നി​ന്ന ശേ​ഷം പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ലൗ​താ​രോ മാ​ർ​ട്ടി​ന​സ് ആ​ണ് ഈ ​ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​ന്റ​റി​ന്റെ പ​രി​ശീ​ല​ക​നാ​യി ആ​ദ്യ സീ​സ​ണി​ൽ​ത​ന്നെ കി​രീ​ടം നേ​ടി​യ ക്രി​സ്റ്റ്യ​ൻ ചി​വു, ക​ഴി​ഞ്ഞ സീ​സ​ണി​ൽ താ​ൻ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന പാ​ർ​മ​ക്കെ​തി​രെ​ത്ത​ന്നെ​യാ​ണ് ഈ ​വി​ജ​യം നേ​ടി​യ​ത്. 2010ൽ ​ജോ​സ് മൗ​റീ​ഞ്ഞോ​ക്ക് കീ​ഴി​ൽ ട്രെ​ബി​ൾ കി​രീ​ടം നേ​ടി​യ ഇ​ന്റ​ർ ടീ​മി​ൽ ചി​വു അം​ഗ​മാ​യി​രു​ന്നു.

ഈ ​സീ​സ​ണി​ൽ ര​ണ്ട് കി​രീ​ട​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്റ​ർ, വ​രാ​നി​രി​ക്കു​ന്ന ഇ​റ്റാ​ലി​യ​ൻ ക​പ്പ് ഫൈ​ന​ലി​ൽ ലാ​സി​യോ​യെ നേ​രി​ടും. അ​തേ​സ​മ​യം, എ.​സി മി​ലാ​നും യു​വ​ന്റ​സും ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത​ക്കാ​യി പോ​രാ​ടു​ക​യാ​ണ്. സ​സു​വോ​ളോ​ക്കെ​തി​രെ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ മി​ലാ​ൻ 2-0ത്തി​ന് പ​രാ​ജ​യ​പ്പെ​ട്ടു. യു​വ​ന്റ​സ് ആ​ക​ട്ടെ ത​രം​താ​ഴ്ത്ത​പ്പെ​ട്ട ഹെ​ല്ലാ​സ് വെ​റോ​ണ​യോ​ട് 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി. പോ​യ​ന്റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള മി​ലാ​നും (67) നാ​ലാ​മ​തു​ള്ള യു​വ​ന്റ​സും (65) അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള കോ​മോ​യും (62) ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter milanFootball NewsITALIAN SERIE A
News Summary - Inter Milan Crowned Serie A Champions for the 21st Time; Clinical Win Over Parma Seals Title with Three Rounds Spare.
Next Story